'ഞാൻ ഒരു വടക്കൻ സെൽഫിയുടെയും പ്രേമത്തിന്റെയും ഫാനാണ്' ; നിവിന്റെ സ്റ്റൈലിൽ എഴുതിയതാണ് ഗോപി എന്ന കഥാപാത്രമെന്ന് ഡിജോ ജോസ് ആന്റണി

'ഞാൻ ഒരു വടക്കൻ സെൽഫിയുടെയും പ്രേമത്തിന്റെയും ഫാനാണ്' ; നിവിന്റെ സ്റ്റൈലിൽ എഴുതിയതാണ് ഗോപി എന്ന കഥാപാത്രമെന്ന് ഡിജോ ജോസ് ആന്റണി

കോമഡി ചെയ്യാൻ പറ്റിയതിൻറെ ഏറ്റവും വലിയ പ്ലസ് നിവിൻ പോളിയാണ്. നിവിന്റെ സ്റ്റൈലിലാണ് മലയാളീ ഫ്രം ഇന്ത്യയിലെ ആൽപറമ്പിൽ ​ഗോപി എന്ന കഥാപാത്രം എഴുതിയിരിക്കുന്നതെന്ന് സംവിധായകൻ ഡിജോ ജോസ് ആന്റണി. ഒരു വടക്കൻ സെൽഫിയുടെയും പ്രേമത്തിന്റെയും വലിയ ഫാൻ ആണ് ഞാൻ. ചില സീനുകൾ അത് നിവിൻ ചെയ്യുമ്പോൾ നമുക്ക് ചിരി വരും. ഞാൻ ഉദ്ദേശിക്കുന്നത് നിവിനോട് കൃത്യമായി പറയും അതുക്കും മേലെയാണ് നിവിൻ തിരികെ തന്നത്. വിനീത് ശ്രീനിവാസനെ പോലുള്ള സംവിധായകർ എക്സ്പ്ലോർ അല്ലെങ്കിൽ എക്സ്പ്ലോയിറ്റ് ചെയ്തതാണ് നമ്മൾ കണ്ട ഓരോ സിനിമയിലെയും നിവിൻ പോളി, അതിന്റെ ചെറിയ ഇൻസ്പിരേഷൻ ഈ സിനിമയിലും ഉണ്ടെന്ന് ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിൽ ഡിജോ ജോസ് ആന്റണി പറഞ്ഞു.

ഡിജോ ജോസ് ആന്റണി പറഞ്ഞത് :

കോമഡി ചെയ്യാൻ പറ്റിയതിൻറെ ഏറ്റവും വലിയ പ്ലസ് നിവിൻ പോളിയാണ്. ചില സീനുകൾ അത് നിവിൻ ചെയ്യുമ്പോൾ നമുക്ക് ചിരി വരും. ഞാൻ ഒരു വടക്കൻ സെൽഫിയുടെയും പ്രേമത്തിന്റെയും വലിയ ഫാൻ ആണ്. നിവിൻ ഈ സിനിമയിൽ വന്നാൽ അതി ഗംഭീര സിനിമയാകുമെന്ന് തോന്നിയിരുന്നു. ഈ സിനിമയുമായി പോകുമ്പോൾ നിവിൻ പ്രതീക്ഷിച്ചത് ഒരു മാസ്സ് പരിപാടിയാണോയെന്ന് എനിക്ക് അറിയില്ല പക്ഷെ ഞാൻ കൊടുത്തത് ഇങ്ങനത്തെ ഒരു സിനിമയാണ്. നല്ലൊരു ഇമോഷൻ ഉള്ള സിനിമയാണിത് അത് നിവിൻ ചെയ്യാൻ സമ്മതിച്ചപ്പോഴാണ് ഫുൾ സിനിമ ഒരു ടോട്ടാലിറ്റിയിലേക്ക് വരുന്നത്. നിവിൻ വരുമ്പോൾ എനിക്ക് നല്ല വർക്ക് ആയിരുന്നു. അതുകൊണ്ട് എനിക്ക് ഒരു കൺഫ്യൂഷനും ഉണ്ടായിരുന്നില്ല. ഞാൻ ഉദ്ദേശിക്കുന്നത് നിവിനോട് കൃത്യമായി പറയും അതുക്കും മേലെയാണ് നിവിൻ തിരികെ തന്നത്. നിവിന്റെ സ്റ്റൈലിലാണ് ഇതിലെ കഥാപാത്രം എഴുതിയിരിക്കുന്നത്. നിവിൻ പോളി വന്നപ്പോൾ ഗോപി എന്ന കഥാപാത്രം കമ്പ്ലീറ്റ് ആക്കുകയായിരുന്നു. വിനീത് ശ്രീനിവാസനെ പോലുള്ള സംവിധായകർ എക്സ്പ്ലോർ അല്ലെങ്കിൽ എക്സ്പ്ലോയിറ്റ് ചെയ്തതാണ് നമ്മൾ കണ്ട ഓരോ സിനിമയിലെയും നിവിൻ പോളി അതിന്റെ ചെറിയ ഇൻസ്പിരേഷൻ ഈ സിനിമയിലും ഉണ്ട്.

മലയാളി ഫ്രം ഇന്ത്യ മെയ് 1 ന് തിയറ്ററുകളിലെത്തും. ഒരു കംപ്ലീറ്റ് സ്വഭാവത്തിൽ ഒരുങ്ങുന്ന ചിത്രം നിർമിക്കുന്നത് മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൽ സ്റ്റീഫൻ ആണ്. ക്വീൻ, ജന​ഗണമന എന്നീ ചിത്രങ്ങൾക്ക് ശേഷം ഡിജോ ജോസ് സംവിധാനം ചെയ്യുന്ന സിനിമയാണിത്. ജനഗണമന എന്ന ചിത്രത്തിന് ശേഷം ഷാരിസ് മുഹമ്മദ് തിരക്കഥയെഴുതുന്ന ചിത്രം കൂടിയാണ് മലയാളി ഫ്രം ഇന്ത്യ.

Related Stories

No stories found.
logo
The Cue
www.thecue.in