Short Films

ഉറുമ്പിനും കുഴിയാനയ്ക്കും ആക്ഷന്‍ പറഞ്ഞ കാത്തിരിപ്പ്; വൈറല്‍ ഷോര്‍ട്ട്ഫിലിം 'ആന്റിഹീറോ' ഷൂട്ട് ചെയ്തത് ഇങ്ങനെ

ഭക്ഷണം തേടിയിറങ്ങിയ ഒരുറുമ്പ്, അതിനെ ഇരയാക്കാന്‍ കാത്തിരിക്കുന്ന ഒരു കുഴിയാന, ഇരയും വേട്ടക്കാരനനും നായകനും വില്ലനുമെല്ലാം അവര്‍ തന്നെ. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് യൂട്യൂബില്‍ ശ്രദ്ധേയമായ ആന്റിഹീറോ എന്ന ഹ്രസ്വചിത്രത്തിലെ പ്രധാനകഥാപാത്രങ്ങള്‍ ഇവയായാരുന്നു. ഗ്രാഫിക്‌സ് ആനിമേഷനോ ഒന്നുമില്ലാതെ യഥാര്‍ഥ ഉറുമ്പിനെയും കുഴിയാനയെയും അഭിനേതാക്കളാക്കിയ ഹ്രസ്വചിത്രം സംവിധാനം ചെയ്തത് സിദ്ധു ദാസ് ആയിരുന്നു.

ചിത്രം റിലീസ് ചെയ്തത് മുതല്‍ എങ്ങനെയാണ് ഈ രംഗങ്ങള്‍ ഷൂട്ട് ചെയ്തത് എന്ന ചോദ്യം പ്രേക്ഷകരില്‍ നിന്ന് വന്നിരുന്നു. ഇപ്പോഴിതാ അതിനുത്തരം മേക്കിംഗ് വീഡിയോയിലൂടെ നല്‍കുകയാണ് സംവിധായകനും കൂട്ടരും. ക്യാമറയില്‍ നോര്‍മല്‍ കിറ്റ് ലെന്‍സില്‍ തന്നെ റിംഗ് സെറ്റ് ചെയ്ത് ലെന്‍സ് റിവേഴ്സിങ്ങിലൂടെയായിരുന്നു ചിത്രം ഷൂട്ട് ചെയ്തത്. സംവിധായകനും ആഷിന്‍ പ്രസാദും ചേര്‍ന്നാണ് ക്യാമറ കൈകാര്യം ചെയ്തത്. സിനിമയുടെ ചിത്രീകരണ സമയത്ത് മേക്കിംഗ് വീഡിയോ കൃത്യമായി ഷൂട്ട് ചെയ്തിരുന്നില്ല, എന്നാല്‍ എങ്ങനെയാണ് രംഗങ്ങള്‍ ഷൂട്ട് ചെയ്തത് എന്ന് അറിയാന്‍ പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത് കൊണ്ട് മേക്കിംഗ് വീഡിയോയ്ക്ക് വേണ്ടി വീണ്ടും ഷൂട്ട് ചെയ്ത പ്രോസസ് ഷൂട്ട് ചെയ്യുകയായിരുന്നു.

ഒന്നരവര്‍ഷത്തോളമെടുത്താണ് ചിത്രം ഷൂട്ട് ചെയ്ത് പൂര്‍ത്തിയാക്കിയത്. 2019 ഏപ്രിലില്‍ ഷൂട്ട് തുടങ്ങി, വീട്ടില്‍ തന്നെ ഷെഡില്‍ സെറ്റ് ക്രിയേറ്റ് ചെയ്തായിരുന്നു ഷൂട്ടിംഗ്. കിട്ടുന്ന ഷോട്ടുകള്‍ ചെക്ക് ചെയ്യുകയും പിന്നീട് ഇടയ്ക്ക് ബ്രേക്കെടുക്കുകയും ചെയ്ത് 2020 മെയോടെയാണ് ആവശ്യമായ ഷൂട്ടുകള്‍ എല്ലാം ലഭിച്ചു എന്ന് ഉറപ്പാക്കിയത്.

വിഷ്ണു വിശ്വനാഥന്‍ എഡിറ്റിംഗും യദു കൃഷ്ണ സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. റിലീസ് ചെയ്ത് കുറഞ്ഞ സമയം കൊണ്ട് തന്നെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആഷിക് അബു, കുഞ്ചാക്കോ ബോബന്‍, നീരജ് മാധവ്, തുടങ്ങി ഒരുപാട് താരങ്ങളും ചിത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

SCROLL FOR NEXT