ADMIN
Short Films

ഫെല്ലിനിയുടെ സിനിമ ഏറ്റവും ഉന്നതമെന്ന് വിശ്വസിക്കുന്നു, കെ.ജി ജോര്‍ജ്ജിനെക്കുറിച്ച് ഡോക്യുമെന്ററി പ്രേക്ഷകരിലേക്ക്

ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ സംവിധാകരിലൊരാളായ കെ.ജി ജോര്‍ജ്ജിനെക്കുറിച്ചുള്ള ഡോക്യുമെന്ററി സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നീസ്ട്രീമില്‍. കെ ജി ജോര്‍ജിന്റെ ജീവിതവും സിനിമയും പറയുന്ന ഡോക്യുമെന്ററി 'എയ്റ്റ് ആന്‍ഡ് എ ഹാഫ് ഇന്റര്‍കട്ട്‌സ്' ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഉള്‍പ്പെടെ പ്രദര്‍ശിപ്പിച്ചിരുന്നു. ലിജിന്‍ ജോസാണ് സംവിധാനം. ഷിബു ജി സുശീലനാണ് നിര്‍മ്മാണം.

ഫെല്ലിനിയുടെ സിനിമ ഏറ്റവും ഉന്നതമെന്ന് വിശ്വസിക്കുന്നയാളാണ് താനെന്ന് കെ.ജി ജോര്‍ജ്ജ് ട്രയിലറില്‍ പറയുന്നുണ്ട്. കെ ജി ജോര്‍ജിന്റെ ഇഷ്ട സംവിധായകന്‍ ഫെഡറിക്കോ ഫെല്ലിനിയുടെ സിനിമയുടെ പേരിനെ ഓര്‍മ്മിപ്പിക്കുന്നതാണ് ഡോക്യുമെന്ററിയുടെ ടൈറ്റില്‍ 'എയ്റ്റ് ആന്‍ഡ് എ ഹാഫ് ഇന്റര്‍കട്ട്‌സ്'. കഥാകൃത്ത് ഷാഹിന കെ റഫീക്കാണ് കോ ഡയറക്ടര്‍. കെ.ജി ജോര്‍ജ് മനസുതുറക്കുന്ന ഡോക്യുമെന്ററിയില്‍ എം ടി വാസുദേവന്‍ നായര്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, മമ്മൂട്ടി, ബാലു മഹേന്ദ്ര എന്നിവരെക്കൂടാതെ കെ ജി ജോര്‍ജിന്റെ ഭാര്യ സല്‍മയും ഭാഗഭാക്കാവുന്നു.

എഡിറ്റിംഗ് ബി അജിത്ത്കുമാര്‍. ഛായാഗ്രഹണം എം ജെ രാധാകൃഷ്ണനും നീല്‍ ഡി കുഞ്ഞയും. സംഗീതം ബിജിബാല്‍.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT