Short Films

‘ഏക’; അ‍ഞ്ചു മിനിറ്റിൽ കണ്ടുതീർക്കാൻ ഒരു സൈക്കോളജിക്കൽ ത്രില്ലർ

THE CUE

അഞ്ച് മിനിറ്റിൽ സസ്പൻസ് നിറച്ച് അനൂജ് രാമചന്ദ്രൻ സംവിധാനം ചെയ്ത സൈക്കോളജിക്കൽ ത്രില്ലർ ‘ഏക’. അമ്മയുടെ ആത്മഹത്യയ്ക്ക് ശേഷം വ്യത്യസ്ഥമായ രണ്ട് മാനസിക തലങ്ങളിലൂടെ കടന്നുപോകുന്ന ഒരു ചേച്ചിയും അനുജനുമാണ് കഥയിലെ പ്രധാന കഥാപാത്രങ്ങൾ. സംസാരശേഷി ഇല്ലാത്ത അനുജനായി ജയകൃഷ്ണനും ചേച്ചിയായി മീനുവും വേഷമിടുന്നു. ബാലതാരങ്ങളായ ശിവാനിയും, അപ്പുവും ഇരുവരുടേയും ചെറുപ്പം അഭിനയിച്ചിരിക്കുന്നു. നാടകപ്രവര്‍ത്തകനായ സന്തോഷ് വെഞ്ഞാറമൂട്, കണ്ണന്‍ നായര്‍, ആനന്ദ് മന്മഥന്‍ എന്നിവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഒരു സൈക്കോ ത്രില്ലറിന് വേണ്ട എല്ലാ ചേരുവകളും ചേർത്താണ് ‘ഏക’ ഒരുക്കിയിരിക്കുന്നത്. അമ്മയുടെ ആത്മഹത്യ മുതൽ വീട്ടിലുണ്ടാകുന്ന അപ്രതീക്ഷിതസംഭവങ്ങളുടെ ഫ്ലാഷ്ബാക് അവതരണത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. പ്രേക്ഷകരിൽ ഒരേ സമയം ഭീതിയും ആകാംഷയും ജനിപ്പിക്കുന്ന കഥാ ഗതിയാണ് ‘ഏക’യുടേത്. കുട്ടികൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾക്കും, വർദ്ദിച്ചുവരുന്ന ആത്മഹത്യ പ്രവണതയ്ക്കും നേരെ ചിത്രം വിരൽ ചൂണ്ടുന്നു.

അവസാന ഒരു മിനിറ്റിലെ അപ്രതീക്ഷിത ക്ലൈമാക്സ് രംഗമാണ് ‘ഏക’യെ മികച്ചതാക്കുന്ന മറ്റൊരു ഘടകം. ലോക് ഡൗൺ കാലത്ത് എല്ലാവിധ കേവിഡ് നിയന്ത്രണങ്ങളും പാലിച്ചുകൊണ്ടാണ് ‘ഏക’ ചിത്രീകരിച്ചിട്ടുളളത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT