Entertainment

ഇത്രക്ക് തരംതാഴരുത്, ഇത്തിരി ബഹുമാനമുണ്ടായിരുന്നത് കൂടി നഷ്ടപ്പെട്ടു; വിശാലിനോട് വരലക്ഷ്മി

THE CUE

തമിഴ് സിനിമാ നടന്‍ വിശാലിനോട് ഇത്രയ്ക്ക് തരംതാണത് തന്നെ ഞെട്ടിപ്പിക്കുകയും ദുംഖിപ്പിക്കുകയും ചെയ്‌തെന്ന് നടിയും ശരത് കുമാറിന്റെ മകളുമായ വരലക്ഷ്മി. തമിഴ് സിനിമ സംഘടനയായ നടികര്‍ സംഘത്തിന്റെ തെരഞ്ഞെടുപ്പിന്റെ ഭാഗമായ ക്യാംപെയ്ന്‍ വിഡിയോയില്‍ തന്റെ അച്ഛന്‍ ശരത്കുമാറിനെ വിശാല്‍ അധിക്ഷേപിച്ച് ചിത്രീകരിച്ചതിനാണ് വരലക്ഷ്മിയുടെ പ്രതികരണം. ട്വിറ്ററിലൂടെയാണ് തെളിയിക്കാത്ത ഫണ്ട് തിരിമറി ആരോപണത്തില്‍ ശരത് കുമാറിനെ അപമാനിച്ചതില്‍ വരലക്ഷ്മി രോഷം രേഖപ്പെടുത്തിയത്. ഒരല്‍പം ബഹുമാനമുണ്ടായിരുന്നത് കൂടി നഷ്ടപ്പെട്ടുവെന്നും ദീര്‍ഘകാല സുഹൃത്തായിരുന്ന വിശാലിനോട് വരലക്ഷ്മി പറഞ്ഞു.

നിയമമാണ് എല്ലാത്തിലും വലുതെന്ന് എല്ലാ എപ്പോഴും പറയുന്ന നിങ്ങള്‍ ആ നിയമമനുസരിച്ച് കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെടും വരെ നിരപരാധിയാണെന്ന് അറിഞ്ഞുകൂടേയെന്നും വരലക്ഷ്മി ചോദിക്കുന്നു. കുറ്റക്കാരനായിരുന്നെങ്കില്‍ എപ്പോഴെ അദ്ദേഹം ശിക്ഷിക്കപ്പെട്ടേനെ എന്നാണ് വരലക്ഷ്മി പറയുന്നത്.

കുറച്ച് നിലവാരം കാണിക്കൂ, വളരാന്‍ ശ്രമിക്കൂ. ഇത്തരത്തില്‍ വീഡിയോ ഇറക്കുമ്പോള്‍ നിങ്ങളുടെ നിലവാരമാണ് അത് കാണിക്കുന്നത്. അതിന് നിങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, നിങ്ങള്‍ വളര്‍ന്ന രീതിയാണ് കാരണം. നിങ്ങള്‍ വിശുദ്ധനാണെന്ന് കാണിക്കാന്‍ ശ്രമിക്കാതിരിക്കൂ. നിങ്ങളുടെ ഇരട്ടത്താപ്പ് സ്വഭാവവും കള്ളത്തരങ്ങളും എല്ലാവര്‍ക്കും അറിയാമെന്ന് എനിക്കും അറിയാം. നിങ്ങള്‍ അത്ര വിശുദ്ധനായിരുന്നെങ്കില്‍ നിങ്ങളുടെ ആളുകള്‍ പുറത്ത് വന്ന് മറ്റൊരു ഗ്രൂപ് തുടങ്ങില്ലായിരുന്നു.

വിശാലിനോട് നിങ്ങള്‍ ചെയ്ത കാര്യങ്ങളില്‍ അത്ര അഭിമാനിക്കുന്നുണ്ടെങ്കില്‍ അവ ഉയര്‍ത്തിക്കാണിക്കാനാണ് നോക്കേണ്ടതെന്നും അല്ലാതെ തന്റെ അച്ഛനെ താഴ്ത്തിക്കെട്ടാനല്ലാ നോക്കേണ്ടതെന്നും വരലക്ഷ്മി ട്വീറ്റില്‍ പറയുന്നു. പ്രത്യേകിച്ചും അദ്ദേഹം ഒന്നിലും ഇടപെടാത്ത ഇപ്പോളത്തെ അവസ്ഥയിലെന്നും തെരഞ്ഞെടുപ്പിനെ ചൂണ്ടിക്കാട്ടി അവര്‍ പറയുന്നു.

ഇതുവരെ നിങ്ങളെ ഞാന്‍ ബഹുമാനിച്ചിരുന്നുവെന്നും ഒരു സുഹൃത്തായി എല്ലാ പ്രതിസന്ധിയിലും കൂടെ ഉണ്ടായിരുന്നുവെന്നും വരലക്ഷ്മി പറയുന്നുണ്ട്. നിങ്ങളുടെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഒരു പോസിറ്റീവ് വീഡിയോയ്ക്ക് പകരം ഇത്തരത്തിലൊന്ന് നിര്‍മ്മിക്കുന്നത് വഴി വളരെ തരംതാഴ്ന്ന പ്രചരണത്തിനാണ് നിങ്ങള്‍ ശ്രമിച്ചതെന്നും വരലക്ഷ്മി കുറ്റപ്പെടുത്തുന്നു.

വെള്ളിത്തിരയ്ക്ക് പുറത്തെങ്കിലും നിങ്ങള്‍ ഒരു നല്ല നടനാണെന്ന് തനിക്ക് മനസിലായി. നല്ല നടനാണെന്ന് ഞാന്‍ ഊഹിക്കുന്നു. നിങ്ങള്‍ പറയുന്നത് പോലെ സത്യം ജയിക്കട്ടേയെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, നിങ്ങള്‍ എന്റെ ഒരു വോട്ട് നഷ്ടമാക്കി എന്ന് പറഞ്ഞാണ് വരലക്ഷ്മി ട്വീറ്റ് അവസാനിപ്പിക്കുന്നത്.

വരലക്ഷ്മിയും വിശാലും തമ്മില്‍ വര്‍ഷങ്ങള്‍ നീണ്ട സൗഹൃദമാണ് ഉണ്ടായിരുന്നത്. ഇരുവരും പ്രണയിതാക്കളാണെന്നും വിവാഹം ഉടനുണ്ടാകുമെന്നുമാണ് കോളിവുഡ് കരുതിയിരുന്നത്. 2015ല്‍ അച്ഛന്‍ ശരത്കുമാറിനെതിരെ നടികര്‍ സംഘം തെരഞ്ഞെടുപ്പില്‍ വിശാല്‍ മല്‍സരിക്കുമ്പോള്‍ വിശാലിനെ പിന്തുണയ്ക്കുന്നത്ര രീതിയില്‍ ശക്തമായിരുന്നു അവരുടെ ബന്ധം. 2018ല്‍ വിശാലിന്റെ ടീമിനൊപ്പം മലേഷ്യയില്‍ ഫണ്ട് സമാഹരണത്തിനും വരലക്ഷ്മി പങ്കെടുത്തിരുന്നു. ശരത് കുമാറിനെതിരെ വിശാല്‍ ഇക്കുറി പ്രചരണത്തിന് ഉപയോഗിച്ച വീഡിയോയില്‍ വരലക്ഷ്മിയുടെ കഴിഞ്ഞ വര്‍ഷത്തെ വീഡിയോയും ഉപയോഗിച്ചിട്ടുണ്ട്. ഇതാണ് വരലക്ഷ്മിയെ ചൊടിപ്പിച്ചത്. നാളുകള്‍ക്ക് മുമ്പാണ് ഇരുവരും തമ്മിലുള്ള ബന്ധം വഷളായത്. വിശാല്‍ മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിക്കുകയും ചെയ്തു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT