Entertainment

അന്നയും റസൂലിലെ ഫഹദിനെ കണ്ട് ത്രില്ലടിച്ചിട്ടുണ്ട്, വാപ്പിച്ചി എന്നും കൂടെയുണ്ടെന്ന് ഷെയിന്‍ നിഗം

THE CUE

അന്നയും റസൂല്‍ കണ്ടപ്പോള്‍ ഫഹദ് ഫാസിലിന്റെ അഭിനയം കണ്ട് ത്രില്ലടിച്ചിട്ടുണ്ട്. ഫഹദ്ക്കയെ അത്രയും രസമായിട്ട് അതില്‍ കാണാന്‍ പറ്റി. ആ പടവും ഫഹദിന്റെ അഭിനയവും വേറെ മൂഡ് ആയിരുന്നു. ദ ക്യൂ ഫിലിം ഇന്റര്‍വ്യൂ സീരിസ് ടോക്കീസിലാണ് ഷെയ്ന്‍ നിഗത്തിന്റെ പ്രതികരണം.

ഞാന്‍ സ്റ്റീവ് ലോപ്പസില്‍ നായകനായി നിശ്ചയിച്ച ശേഷം പിന്‍മാറിയ സാഹചര്യത്തെക്കുറിച്ചും ഷെയ്ന്‍ നിഗം പറയുന്നു.

ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന സിനിമയില്‍ നായകനായി വിളിച്ച സമയത്ത് കോളേജില്‍ ജോയിന്‍ ചെയ്ത സമയമായിരുന്നു. അന്ന് ക്ലാസ് ഒഴിവാക്കി സിനിമ ചെയ്യാനുള്ള ഓപ്ഷന്‍ ഇല്ലായിരുന്നു. അന്ന് കോഴ്‌സ് ഒഴിവാക്കേണ്ട സാഹചര്യം വരുമായിരുന്നു. അതാണ് ആ പടം ഒഴിവാക്കിയതിന് കാരണം.
ഷെയ്ന്‍ നിഗം

വാപ്പിച്ചി അബി പിന്തുണയുമായി എന്നും കൂടെയുണ്ടെന്നും ഷെയ്ന്‍ നിഗം പറയുന്നു. കുമ്പളങ്ങി നൈറ്റ്‌സിലെ ബോബിക്ക് ശേഷം ഷെയ്ന്‍ നിഗം സച്ചിദാനന്ദന്‍ എന്ന കഥാപാത്രമായി എത്തുകയാണ് ഇഷ്‌ക് എന്ന സിനിമയിലൂടെ. അനുരാജ് മനോഹര്‍ ആണ് സംവിധാനം. ഇ ഫോര്‍ നിര്‍മ്മിക്കുന്ന ചിത്രം മേയ് 17ന് തിയറ്ററുകളിലെത്തും. ആന്‍ ശീതളാണ് നായിക.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT