Entertainment

‘ഹരിയാന ഹരികെയ്ന്‍’ ആകാന്‍ റണ്‍വീര്‍ ; 83 ന്റെ ഫസ്റ്റ് ലുക്ക് പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ട് താരം 

THE CUE

കപില്‍ദേവായെത്തുന്ന 83 എന്ന ചിത്രത്തിലെ തന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് ബോളിവുഡ് താരം റണ്‍വീര്‍ സിങ്. തന്റെ സ്‌പെഷ്യല്‍ ഡേയില്‍ (പിറന്നാള്‍ ദിനത്തില്‍) ഹരിയാന ഹരികെയ്ന്‍- കപില്‍ദേവിനെ പരിചയപ്പടുത്തുന്നു. എന്നാണ് റണ്‍വീര്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചത്. വെള്ള ഷര്‍ട്ടില്‍ പന്ത് കറക്കുന്നതായാണ് ഫസ്റ്റ് ലുക്ക്. സ്‌പോര്‍ട്‌സ്-ഡ്രാമ വിഭാഗത്തിലുള്ള ചിത്രം കബീര്‍ ഖാനാണ് സംവിധാനം ചെയ്യുന്നത്.

ദീപിക പദുകോണ്‍ ആണ് നായിക. റണ്‍വീറിന്റെ 34 ാം പിറന്നാളാണ് ഇന്ന്. കപില്‍ദേവ് ക്യാപ്റ്റനായ ടീമാണ് 1983 ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആദ്യമായി ലോകകപ്പ് നേടിയത്. ഇതിനെ ആസ്പദമാക്കിയാണ് ചിത്രം. കപില്‍ദേവിനെ പോലെയുണ്ടെന്നും ആശംസകള്‍ നേരുന്നതായും അറിയിച്ച് ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍ ചിത്രം പങ്കുവെച്ചു. ആയുഷ്മാന്‍ ഖുരാന, അഹാന കുമ്ര, സായനി ഗുപ്ത, സന്യ മല്‍ഹോത്ര എന്നിവരും റണ്‍വീറിന്റെ മേക്ക് ഓവറിനെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിട്ടുണ്ട്.

പത്മാവതില്‍ അലാവുദ്ദീന്‍ ഖില്‍ജിയായും ബാജിറാഓ മസ്താനിയില്‍ പേശ്വ ബാജിറാഓ ആയും ചരിത്ര കഥാപാത്രങ്ങളെ റണ്‍വീര്‍ അവതരിപ്പിച്ചിട്ടുണ്ട്. 9 വര്‍ഷത്തെ ബോളിവുഡ് കരിയറില്‍ ഇതാദ്യമായാണ് ഒരു ജീവിക്കുന്ന പ്രതിഭയെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നത്. ജീവിക്കുന്ന ഇതിഹാസത്തെ അവതരിപ്പിക്കുകയെന്നത് ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ്. അത്രമേല്‍ തീവ്രമായി അതിനായി മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്. അതേസമയം അത് വലിയ അംഗീകാരവുമാണ്. എന്നായിരുന്നു കഥാപാത്രത്തെക്കുറിച്ചുള്ള റണ്‍വീറിന്റെ പ്രതികരണം. 83 ന്റെ ചിത്രീകരണം ലണ്ടനില്‍ പുരോഗമിക്കുകയാണ്. 2020 ലാണ് ചിത്രം തിയേറ്ററുകളിലെത്തുക.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT