Entertainment

എന്റെ പ്രശ്‌നങ്ങള്‍ രണ്‍ബീറും, ഋഥിമയും ഏറ്റെടുക്കുകയായിരുന്നു, അര്‍ബുദകാലത്തെക്കുറിച്ച് ഋഷി കപൂര്‍

THE CUE

മലയാളി സംവിധായകന്‍ ജീത്തു ജോസഫ് സംവിധാനം ചെയ്ത ബോളിവുഡ് സിനിമയുടെ ലൊക്കേഷനില്‍ നിന്നാണ് ഋഷി കപൂര്‍ കാന്‍സര്‍ ചികിത്സയ്ക്കായി വിദേശത്തേക്ക് തിരിക്കുന്നത്. ചികിത്സാ കാലയളവില്‍ ഭാര്യയും നടിയുമായ നീതു കപൂറും മകനും സൂപ്പര്‍താരവുമായ രണ്‍വീര്‍ കപൂറും ഋഷിക്കൊപ്പമുണ്ടായിരുന്നു. രോഗകാലത്തെ അതിജീവിച്ചതിനെക്കുറിച്ച് മനസ് തുറക്കുകയാണ് ഋഷി കപൂര്‍.

കഴിഞ്ഞ സെപ്തംബര്‍ അവസാന വാരമാണ് കാന്‍സര്‍ രോഗബാധിതനാണെന്നും ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നുവെന്ന് ട്വിറ്റര്‍ വഴി താരം ആരാധകരെ അറിയിച്ചത്. ഋഷി കപൂര്‍ രക്താര്‍ബുധ ബാധിതന്‍ ആണെന്ന് മുമ്പ് സ്ഥിരീകരിക്കപ്പെടാത്ത വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഡെക്കാന്‍ ക്രോണിക്കിളുമായുള്ള അഭിമുഖത്തിലാണ് ഋഷി കപൂര്‍ രോഗകാലത്തെക്കുറിച്ച് വാചാലനാകുന്നത്.

മേയില്‍ അടുത്ത ഘട്ട ചികിത്സ അമേരിക്കയില്‍ തുടങ്ങുകയാണ്. തിരികെ വരും മുന്‍പ് തനിക്ക് ഒരു ബോണ്‍ മാരോ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കൂടി ബാക്കിയുണ്ടെന്ന് താരം വ്യക്തമാക്കി. രോഗത്തില്‍ നിന്ന് മുക്തി നേടാന്‍ കാരണം തന്റെ കുടുംബവും ആരാധകരുടെ പ്രാര്‍ഥനയുമാെണന്നു താരം പറയുന്നു. ഭാര്യ നീതു തന്റെയൊപ്പം ഉറച്ചുനിന്നതിനാലാണ് തനിക്ക് മുക്തി നേടാനായതെന്നും ഋഷി കപൂര്‍.

തന്റെ അസുഖം മുന്‍പില്ലാത്ത വിധം തന്നെ തന്റെ മകനായ രണ്‍ബീര്‍ കപൂറുമായി ചേര്‍ത്ത് നിര്‍ത്തി. എന്റെ മക്കള്‍ രണ്‍ബീറും റിധിമയും എന്റെ പ്രശ്നങ്ങല്‍ ഏറ്റെടുക്കുകയായിടുന്നു. സുഖപ്പെടുക എന്നുള്ളത് വളരെ പതുക്കെയുള്ള പ്രക്രിയ ആണ്.പക്ഷെ ഇത് ജീവിതത്തിന്റെ തന്നെ സമ്മാനമായി കരുതുകയാണ് താന്‍'' നടന്‍ വികാരധീനനായി പറഞ്ഞു. ഋഷികപൂര്‍ ന്യൂയോര്‍ക്കില്‍ ചികിത്സയില്‍ ആയിരിക്കുമ്പോള്‍ ആമിര്‍ഖാന്‍,ഷാരൂഖ്ഖാന്‍,ആലിയ ഭട്ട്,അനുപം ഖേര്‍,പ്രിയങ്ക ചോപ്ര എന്നീ താരങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു.

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

SCROLL FOR NEXT