Entertainment

ഒറ്റ ഗാനരംഗത്തിന് ഒന്നരക്കോടി; ആദ്യ ഡാന്‍സ് നമ്പറിന് റെക്കോഡ് പ്രതിഫലം ആവശ്യപ്പെട്ട് സാമന്ത

അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയിലെ വലിയ താര നിരയിലേക്ക് സാമന്തയും. ചിത്രത്തിലെ ഗാനരംഗത്തില്‍ സാമന്തയും എത്തുമെന്ന വാര്‍ത്ത തിങ്കളാഴ്ചയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. സാമന്തയുടെ കരിയറിലെ തന്നെ ആദ്യ ഡാന്‍സ് നമ്പറാണ് പുഷ്പയിലെ ഗാനം. സാമന്തയും സിനിമയുടെ ഭാഗമായതിന്റെ ആകാംഷയിലാണ് ആരാധകര്‍.

മൈത്രി മൂവി മേക്കേഴ്സ് തിങ്കളാഴ്ച ഫേസ്ബുക്കിലൂടെയാണ് സാമന്ത പുഷ്പയുടെ ഭാഗമാകുന്ന കാര്യം പുറത്ത് വിട്ടത്. സാമന്തക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള ഫേസ്ബുക് കുറിപ്പും ഇതിനോടകം ആരാധകരും പ്രേക്ഷകരും ഏറ്റെടുത്തു കഴിഞ്ഞു. സിനിമയിലെ അഞ്ചാമത്തെ ഗാനത്തില്‍ അല്ലു അര്‍ജുനൊപ്പം ആയിരിക്കും സാമന്തയുടെ പെര്‍ഫോമന്‍സ്. കരിയറിലെ ആദ്യ ഡാന്‍സ് നമ്പര്‍ ആയിരിക്കെ എക്കാലവും ഓര്‍മ്മിക്കാവുന്ന വിരുന്നായിരിക്കും ഈ ഗാനമെന്നും ഫേസ്ബുക് കുറിപ്പില്‍ പറയുന്നു.

ഇതിനോടകം തന്നെ ഗാനരംഗത്തിനു വേണ്ടി സാമന്ത 1.5 കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രമായിരിക്കെ ഒറ്റ ഗാനരംഗത്തിനു വേണ്ടിയുള്ള സാമന്തയുടെ പ്രതിഫലവും ചര്‍ച്ചയായിരിക്കുകയാണ്. ചിത്രത്തിന്റെ ഹൈലൈറ്റായി മാറാന്‍ പോകുന്ന ഗാനമായിരിക്കും സമാന്തയുടേത് എന്ന പ്രതീക്ഷയിലാണ് ആരാധകരും പ്രേക്ഷകരും. മറ്റൊരു നടി നായികയാവുന്ന ചിത്രത്തില്‍ സാമന്ത ഡാന്‍സ് നമ്പര്‍ ചെയ്യുന്നു എന്ന പ്രത്യേകതയുമുണ്ട് പുഷ്പയിലെ ഗാനത്തിന്.

അല്ലു അര്‍ജുന്‍ നായകനാകുന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായികയായി അഭിനയിക്കുന്നത്. ഫഹദ് ഫാസില്‍ പ്രതിനായക വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും പുഷ്പക്ക് ഉണ്ട്. അഞ്ച് ഭാഷകളിലായി ഒരുങ്ങുന്ന പുഷ്പ രണ്ട് ഭാഗങ്ങളായാണ് റിലീസിന് തയ്യാറെടുക്കുന്നത്. പുഷ്പ: ദ റൈസ് എന്ന ആദ്യ ഭാഗം ഡിസംബറിലാണ് തിയറ്ററുകളിലേക്ക് എത്തുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

ചിരിപ്പൂരം ഒരുക്കി മലയാളത്തിന്റെ വിന്റേജ് യൂത്തന്മാർ, 'ധീരൻ' ജൂലൈ 4 ന് തിയറ്ററുകളിൽ

'Vismaya Mohanlal' എന്ന് എഴുതിയിരിക്കുന്നത് ലാലേട്ടൻ തന്നെ: അനീഷ് ഗോപാൽ അഭിമുഖം

SCROLL FOR NEXT