Entertainment

ബ്രോ ഡാഡി വിത്ത് പ്രോ മമ്മി, ലൊക്കേഷന്‍ ചിത്രവുമായി പൃഥ്വിരാജ്

ഹൈദരാബാദില്‍ ചിത്രീകരണം പുരോഗമിക്കുന്ന ബ്രോ ഡാഡിയിലെ ലൊക്കേഷന്‍ ചിത്രം പങ്കുവച്ച് പൃഥ്വിരാജ് സുകുമാരന്‍.

മോഹന്‍ലാലിനും മല്ലിക സുകുമാനും ഒപ്പമുള്ള ഫോട്ടോയാണ് പൃഥ്വിരാജ് ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. താന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അമ്മ മല്ലിക സുകുമാരന്‍ അഭിനയിക്കുന്നതിലെ ആഹ്ലാദം പൃഥ്വിരാജ് കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൃഥ്വിയും മോഹന്‍ലാലും മല്ലികക്കൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്.

പരമ്പരാഗത ക്രൈസ്തവ വേഷത്തിലാണ് മല്ലിക ഫോട്ടോയില്‍. എക്കാലത്തെയും മികച്ച നടനെയും ഏറ്റവും മികച്ച അമ്മയെയും സംവിധാനം ചെയ്യാന്‍ കഴിഞ്ഞാല്‍ എന്ന കാപ്ഷനോടെയായിരുന്നു പൃഥ്വി കഴിഞ്ഞ ദിവസം ഫോട്ടോ ഷെയര്‍ ചെയ്തത്.

2020ലെ വന്‍ പ്രഖ്യാപനങ്ങളിലൊന്നായ വാരിയംകുന്നന്‍ സിനിമയില്‍ നിന്ന് പൃഥ്വിരാജും ആഷിക് അബുവും പിന്‍മാറിയെന്ന വാര്‍ത്ത ചര്‍ച്ചയാകുന്ന ഘട്ടത്തിലാണ് പൃഥ്വിരാജ് ബ്രോ ഡാഡിയുടെ ലൊക്കേഷന്‍ ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്.

സിനിമയില്‍ നിന്ന് പിന്‍മാറാനുള്ള കാരണത്തെക്കുറിച്ച് ആഷിക് അബുവും പൃഥ്വിരാജും ഔദ്യോഗികകമായി പ്രതികരിച്ചിട്ടില്ല. പൃഥ്വിക്കൊപ്പം നീലവെളിച്ചം എന്ന ചിത്രം ആഷിക് അബു പ്രഖ്യാപിച്ചിട്ടുണ്ട്.

പെർഫോമൻസിൽ മിന്നി ഉർവശിയും ജോജുവും; മികച്ച പ്രതികരണം നേടി 'ആശ'

മലയാളത്തിലേക്ക് മറ്റൊരു ഗംഭീര ത്രില്ലർ കൂടി; മികച്ച പ്രതികരണങ്ങളുമായി 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ'

'ആരം’ സിനിമയിലെ ‘പേമാരിക്കലിയാറി തീയെല്ലാം തണലായി’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

e4m ഇന്ത്യന്‍ മാര്‍ക്കറ്റിംഗ് അവാര്‍ഡ്‌സ് സൗത്ത് 2026ല്‍ രണ്ട് പുരസ്‌കാരങ്ങള്‍ നേടി ബിഎംഇജി

ഗോഡ്‌സ്പീഡ് ഇമിഗ്രേഷന് കൊച്ചിയില്‍ പുതിയ കോര്‍പറേറ്റ് ഓഫീസ്; വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു

SCROLL FOR NEXT