Entertainment

ലൂസിഫര്‍ രണ്ടാം ഭാഗത്തെക്കുറിച്ച് പൃഥ്വിരാജ്, മലയാളത്തില്‍ ചെയ്യാനാകുമോ എന്നും ചിന്തിക്കണം

THE CUE

ലൂസിഫര്‍ രണ്ടാം ഭാഗത്തെക്കുറിച്ച് തീരുമാനമെടുത്തില്ലെന്ന് പൃഥ്വിരാജ് സുകുമാരന്‍. ലൂസിഫര്‍ രണ്ടാം ഭാഗം മലയാളത്തില്‍ ചെയ്യാനാകുമോ എന്ന കാര്യമാണ് ആദ്യം പരിഗണിക്കേണ്ടതെന്നും പൃഥ്വിരാജ്. ബോക്‌സ് ഓഫീസില്‍ 200 കോടി നേടിയെന്ന നിര്‍മ്മാതാക്കളുടെ അവകാശവാദത്തിന് പിന്നാലെ ലൂസിഫര്‍ വെബ് സ്ട്രീമിംഗിനെത്തിയിരുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ അഭിമുഖത്തിലാണ് രണ്ടാം ഭാഗത്തെക്കുറിച്ച് തീരുമാനിച്ചില്ലെന്ന് പൃഥ്വി വ്യക്തമാക്കിയത്.

നടന്‍ കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേ ആണ് പൃഥ്വിയുടെ ചിത്രീകരണം പുരോഗമിക്കുന്ന സിനിമ. ലൂസിഫര്‍ രണ്ടാം ഭാഗത്തെക്കുറിച്ച് തിരക്കഥാകൃത്ത് മുരളി ഗോപിയും സൂചന നല്‍കിയിരുന്നു.

രണ്ടാം ഭാഗത്തെക്കുറിച്ച് ചിന്തിക്കുന്നതിന് മുമ്പ് കാര്യമായ അവലോകനവും അതിന്റെ സാധ്യത സംബന്ധിച്ച് വിശദമായ ആലോചനയും വേണം. അത്തരമൊരു പ്രൊജക്ട് എത്രത്തോളം പ്രായോഗികമാണെന്നും ചിന്തിക്കണം. പ്രധാനമായും ഞാനൊരു നടനാണ്. വീണ്ടുമൊരു സിനിമ സംവിധാനം ചെയ്യാനായി തീരുമാനിക്കുമ്പോള്‍ അഭിനയിക്കേണ്ട പ്രൊജക്ടുകളില്‍ നിന്ന് ഇടവേള വേണ്ടിവരും. രണ്ടാം ഭാഗമുണ്ടാവുകയാണെങ്കില്‍ അതിന് കൂടുതല്‍ അധ്വാനം ആവശ്യമാണ്. എന്റെ രണ്ടാമത്തെ സിനിമ ഏതാണെന്ന് ചിന്തിക്കുന്നതിന് മുമ്പ് അഭിനയിക്കേണ്ട ചിത്രങ്ങളെക്കുറിച്ചും ആലോചിക്കേണ്ടിവരും.
പൃഥ്വിരാജ് സുകുമാരന്‍

ആശിര്‍വാദ് സിനിമാസ് നിര്‍മ്മിച്ച ലൂസിഫര്‍ ഈ വര്‍ഷം ഏറ്റവുമധികം സാമ്പത്തിക വിജയം നേടിയ സിനിമയുമാണ്. മോഹന്‍ലാലിനെ കൂടാതെ ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിവരും സംവിധായകനായ പൃഥ്വിരാജും ചിത്രത്തിലുണ്ടായിരുന്നു. ബോളിവുഡ് താരം വിവേക് ഒബ്‌റോയിയായിരുന്നു വില്ലന്‍.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT