Entertainment

ലൂസിഫര്‍ ഡാന്‍സിലെ സ്ത്രീവിരുദ്ധത, ഡാന്‍സ് ബാറില്‍ ഓട്ടം തുള്ളലാണോ കാണിക്കേണ്ടിയിരുന്നതെന്ന് പൃഥ്വിരാജ്

THE CUE

ലൂസിഫറിലെ ഐറ്റം ഡാന്‍സ് ചിത്രീകരണം സംബന്ധിച്ച് വിമര്‍ശനങ്ങള്‍ക്ക് സംവിധായകന്‍ പൃഥ്വിരാജിന്റെ മറുപടി. സിനിമയിലെ ഐറ്റം ഡാന്‍സും നര്‍ത്തകിയെ ചിത്രീകരിച്ച രീതിയുംസ്ത്രീവിരുദ്ധ സിനിമകള്‍ ചെയ്യില്ലെന്ന പൃഥ്വിയുടെ പ്രസ്താവനയ്ക്ക് വിരുദ്ധമാണെന്ന വിമര്‍ശനത്തിലാണ് മറുപടി. മുംബൈയിലെ ഡാന്‍സ് ബാര്‍ എങ്ങനെയാണെന്ന് വിശദീകരിക്കാന്‍ ഓട്ടം തുള്ളല്‍ ചിത്രീകരിച്ചാല്‍ അഭംഗിയാകില്ലേയെന്നാണ് പൃഥ്വിയുടെ മറുചോദ്യം. ടൈംസ് ഓഫ് ഇന്ത്യയുടെ കൊച്ചി ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജിന്റെ പ്രതികരണം.

ഗ്ലാമറസ് വസ്ത്രങ്ങള്‍ ധരിച്ചുള്ള ഒരു സ്ത്രീയുടെ ഡാന്‍സ് ലൂസിഫറില്‍ ഉണ്ടായത് സ്ത്രീകളെ തരംതാഴ്ത്തുന്ന തരത്തില്‍ പറയുകയോ അഭിനയിക്കുകയോ ചെയ്യില്ലെന്ന എന്റെ പ്രസ്താവനയ്ക്ക് വിരുദ്ധമാകുന്നത് എങ്ങനെയാണെന്ന് മനസിലാകുന്നില്ല. മുംബൈയിലെ ഡാന്‍സ് ബാറിനെ ചിത്രീകരിക്കുന്നതുമായി എന്റെ പ്രസ്താവനയെ ബന്ധിപ്പിക്കുന്നത് എങ്ങനെയെന്ന് പിടികിട്ടുന്നില്ല. അത്തരമൊരു അന്തരീക്ഷത്തില്‍ ഞാന്‍ അവിടെ ഓട്ടംതുള്ളല്‍ കാണിച്ചാല്‍ അരോചകമാകില്ലേ
പൃഥ്വിരാജ് സുകുമാരന്‍

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫര്‍ തിയറ്ററുകള്‍ക്ക് പിന്നാലെ ആമസോണ്‍ പ്രൈമില്‍ വെബ് സ്ട്രീമിംഗില്‍ എത്തിയിരിക്കുകയാണ്. സിനിമ റിലീസിന് മുമ്പ് സാറ്റലൈറ്റ് തുകയെക്കാള്‍ ഡിജിറ്റല്‍ റൈറ്റ് കിട്ടുന്നത് മലയാളത്തില്‍ ആദ്യമാണെന്ന് പൃഥ്വിരാജ് പറയുന്നു.

ആശിര്‍വാദ് സിനിമാസ് നിര്‍മ്മിച്ച ലൂസിഫര്‍ ഈ വര്‍ഷം ഏറ്റവുമധികം സാമ്പത്തിക വിജയം നേടിയ സിനിമയുമാണ്. മോഹന്‍ലാലിനെ കൂടാതെ ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിവരും സംവിധായകനായ പൃഥ്വിരാജും ചിത്രത്തിലുണ്ടായിരുന്നു. ബോളിവുഡ് താരം വിവേക് ഒബ്‌റോയിയായിരുന്നു വില്ലന്‍

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT