Entertainment

ഫാസിയ സൂഫിയയെന്ന ഗവേഷക വിദ്യാര്‍ത്ഥിയായി പാര്‍വതി, സിദ്ധാര്‍ത്ഥ് ശിവയുടെ വര്‍ത്തമാനം

THE CUE

ഉയരേ എന്ന സിനിമ പ്രദര്‍ശന വിജയം നേടുമ്പോള്‍ സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന വര്‍ത്തമാനം എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് പാര്‍വതി തിരുവോത്ത്. പാഠം ഒന്ന് ഒരു വിലാപം, ദൈവനാമത്തില്‍ എന്നീ സിനിമകള്‍ക്ക് തിരക്കഥയെഴുതിയ ആര്യാടന്‍ ഷൗക്കത്ത് തിരക്കഥയെഴുതുന്ന ചിത്രം വര്‍ത്തമാന രാഷ്ട്രീയമാണ് ചര്‍ച്ചയാക്കുന്നത്.

കേരളത്തില്‍ നിന്ന് ഡല്‍ഹിയില്‍ ഗവേഷക വിദ്യാര്‍ത്ഥിയായെത്തുന്ന ഫാസിയ സൂഫിയാ എന്ന കഥാപാത്രമാണ് പാര്‍വതി. യുവനിരയിലെ ശ്രദ്ധേയനായ റോഷന്‍ മാത്യുവാണ് നായക കഥാപാത്രം. സിദ്ധിഖ്, നിര്‍മ്മല്‍ പാലാഴി, മുത്തുമണി സോമസുന്ദരം എന്നിവരും ചിത്രത്തിലുണ്ട്. ഡല്‍ഹിയിലും ഉത്തരാഖണ്ഡില്‍ ചിത്രീകരിച്ച സിനിമയുടെ ഛായാഗ്രാഹകന്‍ അഴകപ്പന്‍ ആണ്.

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സിയും ആര്യാടന്‍ ഷൗക്കത്തും ചേര്‍ന്നാണ് നിര്‍മ്മാണം. ആസിഡ് ആക്രമണത്തിന് ഇരയായ പല്ലവി രവീന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് പാര്‍വതി ഉയരേയില്‍ അവതരിപ്പിച്ചത്. മഹേഷ് നാരായണന്റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ നായകനാകുന്ന സിനിമയിലും നായിക പാര്‍വതിയാണ്. നിവിന്‍ പോളി നായകനായ സഖാവിന് ശേഷം സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് വര്‍ത്തമാനം.

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

വയനാട്ടുകാരനായ എനിക്ക് മലകയറാൻ എന്ത് പ്രായം? 74-ാം വയസിൽ എവറസ്റ്റ് കയറിയ ടി.ജെ.മാഴ്സ് അഭിമുഖം

‘തൂഫാൻ തദ്ദേശം’; ഇനി തെരുവിലിറങ്ങി പോരാടാൻ അമ്മമാരും 

SCROLL FOR NEXT