Entertainment

കഥയും നിര്‍മ്മാണവും ഒമര്‍ ലുലു, സിനിമയ്ക്ക് പ്രേക്ഷകര്‍ക്ക് പേരിടാമെന്ന് സംവിധായിക 

THE CUE

പൃഥ്വിരാജും പാര്‍വതിയും കേന്ദ്രകഥാപാത്രങ്ങളായെത്തിയ മൈ സ്റ്റോറി എന്ന സിനിമയുടെ സംവിധായിക റോഷ്‌നി ദിനകര്‍ പുതിയ സിനിമ പ്രഖ്യാപിച്ചു. ഒമര്‍ ലുലു എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സംവിധായകന്‍ ഒമര്‍ ലുലുവാണ് നിര്‍മ്മാണം. സംഗീത സംവിധായകന്‍ ഗോപിസുന്ദറിന്റെ സാന്നിധ്യത്തിലാണ് ഇരുവരും പ്രൊജക്ട് പ്രഖ്യാപിച്ചത്.

പുതിയ കുട്ടികളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് നിര്‍മ്മാണത്തിലുള്ള ആദ്യ സിനിമയെന്ന് ഒമര്‍ ലുലു. മ്യൂസിക്കല്‍ ലവ് സ്റ്റോറിയാണ്. ഒരു നാടന്‍ പ്രണയകഥ. എന്റെ സിനിമയുടെ ഫ്‌ളേവര്‍ അല്ല. ഈ സിനിമയുടെ പേര് നിങ്ങള്‍ ഇടണം.

റോഷ്‌നി ദിനകറിന്റെ ഈ ചിത്രം മനസില്‍ തട്ടി ചെയ്യുന്നതെന്ന് സംഗീത സംവിധായകന്‍ ഗോപിസുന്ദര്‍. രസകരമായ കഥയാണെന്നും തനിക്ക് തന്നായി ഇഷ്ടപ്പെട്ടെന്നും ഗോപിസുന്ദര്‍.

വിനോദ് പെരുമാള്‍ ക്യാമറയും രംഗനാഥ് രവി സൗണ്ട് ഡിസൈനും ദിലീപ് ഡെന്നിസ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ്, അഡാര്‍ ലവ് എന്നീ സിനിമകളുടെ സംവിധായകനാണ് ഒമര്‍ ലുലു. പ്രിയാ വാര്യരുടെ കണ്ണിറുക്കലും ഗണ്‍ കിസ്സും കൊണ്ട് ഒമറിന്റെ അഡാര്‍ ലവ് റിലീസിന് മുമ്പ് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പ്രിയാ വാര്യര്‍ക്ക് ദേശീയ തലത്തില്‍ ശ്രദ്ധ ലഭിക്കുകയും ചെയ്തു.

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT