Music

‘ഏതോ കിനാവോ’; മനോഹര പ്രണയവുമായി വിനീതും അപര്‍ണ ദാസും

THE CUE

വിനീത് ശ്രീനിവാസന്‍ നായകനാവുന്ന പുതിയ ചിത്രം ‘മനോഹര’ത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. സഞ്ജീവ് തോമസ് സംഗീതം പകര്‍ന്ന ഗാനം എഴുതിയിരിക്കുന്നത് ജോ പോളാണ്. ‘ഓര്‍മയുണ്ടോ ഈ മുഖം’ എന്ന ചിത്രം സംവിധാനം ചെയ്ത അന്‍വര്‍ സാദിഖാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ചിത്രത്തില്‍ ഒരു ആര്‍ടിസ്റ്റായിട്ടാണ് വിനീത് വേഷമിടുന്നത്. ഫോട്ടോഷോപ്പിന്റെയും അനുബന്ധ ഡിസൈനിങ്ങ് ആന്‍ഡ് പ്രിന്റിങ്ങ് ടെക്‌നോളജിയുടെ കടന്നു വരവോടെ ജോലി സാധ്യത കുറയുന്ന മനു എന്ന ആര്‍ടിസ്റ്റ് ഫോട്ടോഷോപ്പ് പഠിക്കാന്‍ ശ്രമിക്കുന്നത് ഉള്‍പ്പെടുത്തിയായിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍. ഫോട്ടോഷോപ്പ് അധ്യാപികയുമായിട്ടുള്ള മനു എന്ന കഥാപാത്രത്തിന്റെ പ്രണയമാണ് ഗാനത്തില്‍.

സഞ്ജീവ് തോമസും ശ്വേത മോഹനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. അപര്‍ണാ ദാസാണ് ചിത്രത്തില്‍ നായിക. വിനീത് ശ്രീനിവാസന് പുറമേ ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ്, ദീപക് പറമ്പോല്‍,ഹരീഷ് പേരടി,വി കെ പ്രകാശ്,കലാരഞ്ജിനി, ജൂഡ് ആന്റണി ജോസഫ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ചക്കാലക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലക്കലാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അരവിന്ദന്റെ അതിഥികള്‍ക്ക് ശേഷം ഏകദേശം ഒരു വര്‍ഷത്തിന് ശേഷം വിനീത് നായകനാകുന്ന ചിത്രം കൂടിയാണ് മനോഹരം. ചിത്രം ഈ മാസം പ്രദര്‍ശനത്തിനെത്തും

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT