Music

‘മുസ്ലീമായും ദളിതനായും ജീവിക്കും ഞാന്‍’; പ്രതിഷേധ ശബ്ദമായി സ്ട്രീറ്റ് അക്കാദമിക്‌സിന്റെ ‘ഹര ഹര’ ഗാനം

THE CUE

പൗരത്വ ഭേദഗതിയ്‌ക്കെതിരെ രാജ്യമെങ്ങും നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണയുമായി ഹിപ് ഹോപ് ക്രൂവായ സ്ട്രീറ്റ് അക്കാദമിക്‌സ് വീഡിയോ സോങ്ങ് പുറത്തിറക്കി. നിയമം ഭരണഘടനയുടെ പതിനാലാം അനുച്ഛേദത്തിന്റെ ലംഘനമാണെന്ന് പറഞ്ഞുകൊണ്ടാണ് ഗാനം ആരംഭിക്കുന്നത്. ‘ഹര ഹര’ (തകര്‍ക്കുക) എന്നാണ് ഗാനത്തിന്റെ പേര്.

രാജ്യത്ത് പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിച്ച വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പെടെ പിന്തുണയര്‍പ്പിച്ചാണ് ഗാനം. ഫാസിസത്തിനെതിരെ രാജ്യത്തെ യുവത്വം ഒറ്റയ്‌ക്കെട്ടായി ചെറുത്തു നില്‍ന്നതും, ഇന്ന് മുസ്ലിം ജനത ഒറ്റയ്ക്കല്ലെന്നും ഗാനത്തിലൂടെ ‘സ്ട്രീറ്റ് അക്കാദമിക്‌സ്’ പറയുന്നു. രാജ്യത്ത് ഇനിയും തങ്ങള്‍ ഈന്‍ക്വിലാബും ജയ് ഭീമും വിളിക്കുമെന്നും മുസ്ലീമായും ദളിതനായും ജീവിക്കുമെന്നും വിളിച്ചു പറയുകയും ഗാനം ചെയ്യുന്നു.

സ്ട്രീറ്റ് അക്കാദമിക്‌സ് ഒരുക്കിയ പ്രതിഷേധ ഗാനം ആലപിച്ചിരിക്കുന്നത് ഹാരിസ് സലിമാണ്, വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നതും ഹാരിസ് തന്നെ. മുന്‍പ് സംവിധായകന്‍ മുഹ്‌സിന്‍ പരാരി ഒരുക്കിയ ‘നേറ്റീവ് ബാപ്പ’, ‘നേറ്റീവ് സണ്‍’ തുടങ്ങിയ ഗാനത്തിലൂടെയും സ്ട്രീറ്റ് അക്കാദമിക്‌സിന്റെ റാപ്പുകളിലൂടെയും സുപരിചിതനായ ഹാരിസ് ഡിമല്‍ ഡെന്നിസ് സംവിധാനം ചെയ്ത ‘വലിയ പെരുന്നാള്‍’ എന്ന പുതിയ ചിത്രത്തിലും ഗാനം ആലപിച്ചിട്ടുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പിഎം ശ്രീ നടപ്പാക്കരുത്; വിട്ടുവീഴ്ച വേണ്ടെന്നതാണ് യൂത്ത് ലീഗ് നിലപാട്: സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ

ആരോഗ്യമേഖലയിലെ സങ്കീർണ്ണമായ വെല്ലുവിളികൾക്ക് എഐയിലൂടെ പരിഹാരം; 'എഐ ബിൽഡേഴ്സ് സമ്മിറ്റി'ൽ ശ്രദ്ധേയമായി വിദ്യാർഥികളുടെ എഐ പ്ലാറ്റ്ഫോമുകൾ

‘ആരം’ സിനിമയിലെ ‘നറു തിങ്കൾ നീ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

'കരിയറിലെ ആദ്യ പൊലീസ് റോൾ'; പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ സിനിമയെ കുറിച്ച് മാത്യു തോമാസ്

ആശ ഷമ്മിയുടെ അമ്മയോ!! അസാധ്യ അഭിനയ മുഹൂർത്തങ്ങളുമായി ഉർവശി

SCROLL FOR NEXT