Music

'പൂമുഖ വാതിൽക്കൽ പൊൻകണിയായെന്നും വാർത്തകൾ എത്തിക്കും മാപ്ര' ; ഫെലിക്സിന്റെ പാരഡിക്ക് അഭിനന്ദങ്ങളുമായി കെ ജെ യേശുദാസ്

ഗ്രാഫിക് ആർട്ടിസ്റ്റും ഗിത്താറിസ്റ്റും ഗായകനുമായ ഫെലിക്സ് ദേവസ്യയുടെ പുതിയ പാരഡി ഗാനത്തിന് അഭിനന്ദനങ്ങളുമായി ഗായകൻ യേശുദാസും പ്രഭ യേശുദാസും. യേശുദാസ് പാടിയ "പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ.." എന്ന ഗാനത്തിൽ നിന്നായിരുന്നു ഫെലിക്സിന്റെ മാപ്രകളെക്കുറിച്ചുള്ള പാരടിയിടിയുടെ പിറവി. ദാസേട്ടന്റെ പിറന്നാൾ ദിനത്തിൽ സന്തോഷമുള്ള തരത്തിൽ തന്റെ പാട്ട് ചെന്ന് എത്തിപ്പെട്ടതിൽ സന്തോഷമുണ്ടെന്നും. പാരഡികൾ കാണുന്ന ആളല്ല ദാസേട്ടൻ അതുകൊണ്ട് അദ്ദേഹത്തിന് ഗാനം ഇഷ്ട്ടപെട്ടെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഫെലിക്സ് ദേവസ്യ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

ഫെലിക്സ് ദേവസ്യയുടെ വാക്കുകൾ :

റെക്സ് മാസ്റ്റർ എന്നൊരാൾ ഉണ്ട്. അദ്ദേഹം കേരളത്തിലെ തന്നെ സീനിയർ ആയുള്ള വയലിൻ പ്ലേയർ ആണ്. ഇളയരാജയുടെ വയലിനിസ്റ്റ് ആയിരുന്നു അദ്ദേഹം. ദാസേട്ടനും അദ്ദേഹവും ആയി നല്ല അടുപ്പമാണ്. അപ്പോൾ റെക്സ് മാസ്റ്റർ ആണ് ഇത് പ്രഭ മാഡത്തിന് അയച്ചു കൊടുക്കുന്നത്. അങ്ങനെയാണ് ദാസേട്ടൻ ഈ പാട്ടു കേൾക്കുന്നത്. പുള്ളിയുടെ പിറന്നാൾ ദിനത്തിൽ സന്തോഷമുള്ള തരത്തിൽ നമ്മുടെ പാട്ട് ചെന്ന് എത്തിപ്പെട്ടതിൽ സന്തോഷമുണ്ട്. പാരഡികൾ കാണുന്ന ആളല്ല ദാസേട്ടൻ അതുകൊണ്ട് അദ്ദേഹത്തിന് ഇഷ്ട്ടപെട്ടെന്ന് പറഞ്ഞതിൽ സന്തോഷമുണ്ട്.

വളരെ സന്തോഷം. വാസ്തവത്തിൽ ആർക്കും ഒരു ഉപദ്രവവും ഇല്ലാത്ത സന്തോഷിപ്പിക്കുന്ന ഒന്നായതുകൊണ്ട് എനിക്കും വളരെ ഇഷ്ടമായി.
യേശുദാസ്

ഒപ്പം നടൻ സിദ്ദിഖിന് യേശുദാസ് ഗാനം അയച്ചുകൊടുക്കുകയും ചെയ്തു. റെക്സ്.. വളരെ നന്നായിട്ടുണ്ട്; നല്ല രസമുണ്ട്; രണ്ടും ഒരാൾ തന്നെയല്ലേ എന്നായിരുന്നു പ്രഭ യേശുദാസിന്റെ പ്രതികരണം. നോട്ടുനിരോധനം, എഐ ക്യാമറ, ബ്രഹ്മപുരം തീപിടുത്തം, മാലിന്യ പ്രശ്നം, ആകാശപാത തുടങ്ങി നിരവധി വിഷയങ്ങളിൽ ഫെലിക്സ് പാരഡി ഗാനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഇവയുടെയെല്ലാം സാഹിത്യം, ആലാപനം, ഗ്രാഫിക്സ് എഡിറ്റിംങ് നിർവഹിക്കുന്നതും ഫെലിക്സ് ദേവസ്യ തന്നെയാണ്.

BIG M's COMING FOR A BLAST; അധികം വൈകില്ല, 'പേട്രിയറ്റ്' മെയ് 1 ന്

THE MAN BEHIND THE ROAR OF KGF AND MARCO; 'കാട്ടാളന്' രവി ബസ്രൂറിന്‍റെ സംഗീതവും

'കണ്ടതും കേട്ടതുമല്ല, വരാനിരിക്കുന്നത്…'; പ്രതീക്ഷകൾ ഉയർത്തി റോജിൻ-ജയസൂര്യ ടീമിന്റെ 'കത്തനാർ' ട്രെയ്‌ലർ

മത്സരം കടുക്കും, എന്തു ഫലവും പ്രതീക്ഷിക്കാവുന്ന തെരഞ്ഞെടുപ്പ്; സം​ഗീത് കെ. അഭിമുഖം

നിവിൻ പോളി-ബി. ഉണ്ണികൃഷ്ണൻ ചിത്രം 'പ്രതിഛായ' തിയറ്ററുകളിൽ മുന്നേറുന്നു

SCROLL FOR NEXT