Music

രഞ്ജിന്‍ രാജിന്റെ സംഗീതത്തില്‍ ജാസി ഗിഫ്റ്റ്; ‘അല്‍ മല്ലു’വിലെ കല്യാണപാട്ട്

THE CUE

ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ അല്‍ മല്ലുവിലെ ആദ്യ ഗാനം പുറത്തിറങ്ങി. ജോസഫിലൂടെ ശ്രദ്ധേയമായ ഗാനങ്ങളൊരൊക്കിയ രഞ്ജിന്‍ രാജാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ജാസി ഗിഫ്റ്റും അഖില ആനന്ദും ചേര്‍ന്ന് ആലപിച്ച ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. വരികളെഴുതിയിരിക്കുന്നത് ബികെ ഹരിനാരായണന്‍.

പ്രവാസിയായ ഒരു യുവതിയുടെ ജീവിത പ്രശ്നങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. നമിത പ്രമോദ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ഒരു സസ്‌പെന്‍സ് ത്രില്ലര്‍ കൂടിയാണെന്നാണ് സൂചന. ദുബായ്, അബുദാബി എന്നിവിടങ്ങളില്‍ ചിത്രീകരിച്ച ചിത്രത്തില്‍ പുതുമുഖം ഫാരിസാണ് നായകന്‍. മിയ, സിദ്ദിഖ്,ലാല്‍ മിഥുന്‍ രമേശ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, മാധുരി, ഷീലു ഏബ്രഹാം, സിനില്‍ സൈനുദ്ദീന്‍, വരദ, ജെന്നിഫര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രം ഈ മാസം 10ന് റിലീസ് ചെയ്യും.

ജനപ്രിയന്‍, റോമന്‍സ്, ഹാപ്പി ജേര്‍ണി, തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ബോബന്‍ സാമുവല്‍. വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായ വികടകുമാരനാണ് ഇതിന് മുന്‍പ് ബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത ചിത്രം. അല്‍ മല്ലുവിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും സംവിധായകന്‍ തന്നെയാണ്. മെഹ്ഫില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജില്‍ മജീദാണ് ചിത്രം നിര്‍മിക്കുന്നത്.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ സബ്‌സ്‌ക്രൈബ് ചെയ്യാം

കേസിന്റെ ഭാഗമാകാൻ റെഡി അല്ലേ; 'പെണ്ണ് കേസ്' നാളെ തിയറ്ററുകളിൽ

'2007 കാലഘട്ടത്തിൽ ഒരു സ്ത്രീ നടത്തിയ തട്ടിപ്പിൽ നിന്ന് പ്രചോദനം കൊണ്ട സിനിമ'; പെണ്ണ് കേസിനെക്കുറിച്ച് സംവിധായകൻ

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍

ഓസ്കർ 2026; മികച്ച ചിത്രത്തിനായുള്ള നാമനിർദേശപട്ടികയിൽ ഇടം നേടി കാന്താരയും തൻവി ദി ഗ്രേറ്റും

ഇന്ത്യൻ സംഗീതത്തിന്‍റെയും കലകളുടെയും സംഗമം “രംഗോത്സവ് – ദ് ഇന്ത്യൻ നൈറ്റ്” ഈ മാസം 18ന് ഷാർജയിൽ

SCROLL FOR NEXT