Music

പ്രാർത്ഥന ഇന്ദ്രജിത് തമിഴിൽ പാടുമോ? സ്വാഗതം ചെയ്ത് വിജയ് യേശുദാസ്

ഇന്ദ്രജിത്തിന്റേയും പൂർണിമയുടെയും മകൾ പ്രാർത്ഥന തമിഴ് പിന്നണി ​ഗാനരം​ഗത്തേയ്ക്ക് കടക്കുമോ എന്ന് പ്രേക്ഷകർ. മകളോടൊപ്പം തമിഴ് നടൻ വിശാലിന്റെ പ്രൊഡക്ഷൻ സംരംഭമായ വിശാൽ ഫിലിം ഫാക്ടറിയേയും സംഗീത സംവിധായകൻ യുവശങ്കർ രാജയേയും ടാ​ഗു ചെയ്തുകൊണ്ടുളള പൂർണിമയുടെ ഇന്സ്റ്റ​ഗ്രാം പോസ്റ്റാണ് സംശയങ്ങൾക്ക് പിന്നിൽ. ചിത്രത്തിൽ യുവശങ്കർ രാജയുടെ സംഗീതത്തിൽ പ്രാർഥന പാടുന്നുണ്ടോ എന്നാണ് പ്രേക്ഷകരുടെ ചോദ്യം. പോസ്റ്റിന് താഴെ വിജയ് യേശുദാസ് തമിഴ് സിനിമാ മേഖലയിലേക്ക് സ്വാഗതമെന്ന് കമന്റും ചെയ്തിട്ടുണ്ട്.

മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമായി എത്തിയ 'മോഹൻലാൽ' എന്ന ചിത്രത്തിൽ 'ലാലാലാലേട്ടാ...', അന്ന ബെൻ നായികയായ 'ഹെലനി'ലെ 'താരാപദമാകേ...', സുരാജ് നായകനായ 'കുട്ടൻപിളളയുടെ ശിവരാത്രി' എന്ന ചിത്രത്തിലെ 'നാടൊട്ടുക്ക്...' എന്നീ ​ഗാനങ്ങളാണ് മലയാളത്തിൽ പ്രാർത്ഥന പാടിയിട്ടുളളത്. ഉടൻ തന്നെ പ്രാർത്ഥന തമിഴ് പിന്നണി ​ഗാനരം​ഗത്തേയ്ക്കും അരങ്ങേറ്റം കുറിക്കുമെന്നാണ് പോസ്റ്റ് കണ്ട പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.

പ്രാർത്ഥനയുടെ പാട്ടുകൾക്ക് സോഷ്യൽ മീഡിയയിലും ആരാധകർ ഏറെയാണ്. പ്രാർത്ഥന പാട്ടു പാടുന്ന വീഡിയോകൾ പൂർണിമയും ഇന്ദ്രജിത്തും പൃഥ്വിരാജമെല്ലാം ഇന്സ്റ്റ​ഗ്രാമിലൂടെ പങ്കുവെക്കാറുമുണ്ട്.

കേസിന്റെ ഭാഗമാകാൻ റെഡി അല്ലേ; 'പെണ്ണ് കേസ്' നാളെ തിയറ്ററുകളിൽ

'2007 കാലഘട്ടത്തിൽ ഒരു സ്ത്രീ നടത്തിയ തട്ടിപ്പിൽ നിന്ന് പ്രചോദനം കൊണ്ട സിനിമ'; പെണ്ണ് കേസിനെക്കുറിച്ച് സംവിധായകൻ

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍

ഓസ്കർ 2026; മികച്ച ചിത്രത്തിനായുള്ള നാമനിർദേശപട്ടികയിൽ ഇടം നേടി കാന്താരയും തൻവി ദി ഗ്രേറ്റും

ഇന്ത്യൻ സംഗീതത്തിന്‍റെയും കലകളുടെയും സംഗമം “രംഗോത്സവ് – ദ് ഇന്ത്യൻ നൈറ്റ്” ഈ മാസം 18ന് ഷാർജയിൽ

SCROLL FOR NEXT