Music

മുന്തിരിത്തോപ്പിലെ ‘പതിയെ ഇതള്‍വിടരും’,ചിത്രയും ഹരിശങ്കറും പാടിയ പ്രണയഗാനം 

THE CUE

മുന്തിരിമൊഞ്ചന്‍ എന്ന ചിത്രത്തിനായി കെ എസ് ചിത്രയും ഹരിശങ്കറും ചേര്‍ന്ന് പാടിയ ഗാനം പുറത്തുവന്നു. സിനിമയുടെ സംവിധായകന്‍ വിജിത് നമ്പ്യാര്‍ തന്നെയാണ് സംഗീത സംവിധാനം. മുരളീധരന്‍ ഗുരുവായൂര്‍ ആണ് ഗാനരചന. സംഗീതത്തിന് പ്രാധാന്യമുള്ള ചിത്രവുമാണ് മുന്തിരിമൊഞ്ചന്‍.

മനേഷ് കൃഷ്ണനാണ് നായകന്‍. ഗോപിക അനിലാണ് നായിക. ഒരു ട്രെയിന്‍ യാത്രയില്‍ അവിചാരിതമായി കണ്ടുമുട്ടുന്ന രണ്ട് പേരുടെ ജീവിതത്തിലേക്ക് വരുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഇവര്‍ക്കിടയിലൂണ്ടാകുന്ന സംഭവങ്ങള്‍ തമാശയും സംഗീതവും കലര്‍ത്തി സിനിമ അവതരിപ്പിക്കുന്നു. സലിംകുമാര്‍ അവതരിപ്പിക്കുന്ന തവള എന്ന പ്രതീകാത്മക കഥാപാത്രവും മുന്തിരിമൊഞ്ചന്റെ മറ്റൊരു പ്രത്യേകതയാണ്.

ശ്രേയ ഘോഷാല്‍, ശങ്കര്‍ മഹാദേവന്‍, കെ.എസ്.ചിത്ര,ഹരിശങ്കര്‍, വിജേഷ് ഗോപാല്‍,ശ്രേയ ജയദീപ്,സുധാമയി നമ്പ്യാര്‍ തുടങ്ങിയ ഗായകരും ചിത്രത്തിനായി അണിനിരക്കുന്നു. ബോളിവുഡില്‍ നിന്ന് കൈരാവി തക്കര്‍, ഇന്നസെന്റ്, ഇര്‍ഷാദ്, നിയാസ് ബക്കര്‍, ഇടവേള ബാബു, അഞ്ജലി നായര്‍, വിഷ്ണു നമ്പ്യാര്‍ എന്നിവരും ചിത്രത്തിലുണ്ട്.

ആരണ്യകം എന്ന സിനിമയിലൂടെ ജോഡികളായെത്തിയ ദേവനും ദലീമയും പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമയുമാണ് മുന്തിരിമൊഞ്ചന്‍. കൊച്ചി, കോഴിക്കോട്, നിലംബൂര്‍, ജന്‍ജലി (ഹിമാചല്‍ പ്രദേശ്), തേനി എന്നിവിടങ്ങളിലായി രണ്ട് ഷെഡ്യൂളുകളായിട്ടാണ് ചിത്രീകരണം പൂര്‍ത്തീകരിച്ചത്. വിശ്വാസ് മുവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിനിമ നിര്‍മ്മിച്ചിരിക്കുന്നത് അശോക് പി കെയാണ്

പോസ്റ്റിന് താഴെ ചെന്നൈ അധോലോകം എന്ന് കമന്റ്, രസകരമായ മറുപടിയുമായി വിനീത്, ഇത്തവണ ചെന്നൈ ഇല്ലെന്ന് ഉറപ്പിക്കാം

ഫോബ്സ് മാസികയുടെ ലിസ്റ്റിൽ ഇടം നേടിയതും ബിഎംഡബ്ല്യു സ്വന്തമാക്കിയതിന് പിന്നിലും വലിയൊരു കഥയുണ്ട്: ചൈതന്യ പ്രകാശ്

കയ്യടിപ്പിച്ച് ജൂനിയേഴ്സും സീനിയേഴ്സും, അടിമുടി പൊട്ടിച്ചിരിയുമായി ദേവദത്ത് ഷാജിയുടെ 'ധീരൻ'

വിമര്‍ശനം ആകാം, പക്ഷെ, എന്നെ ചൊറിയാന്‍ വന്നാല്‍ ഞാന്‍ മാന്തും: വിധു പ്രതാപ്

'ജാനകിയുടെ ശബ്ദമാണ് ഇനി ഇവിടെ മുഴങ്ങേണ്ടത്', "ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള"യുടെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

SCROLL FOR NEXT