Music

സേവ് ദ ഡേറ്റ് സോംഗുമായി അരുണ്‍ കുര്യനും ശാന്തിയും, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ 21ന്

THE CUE

ശംഭു പുരുഷോത്തമന്‍ സംവിധാനം ചെയ്ത 'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ' എന്ന ചിത്രത്തിനായി സേവ് ദ ഡേറ്റ് സോംഗ്. അരുണ്‍ കുര്യനും ശാന്തി ബാലചന്ദ്രനും ‘സേവ് ദ ഡേറ്റ്’ കാപ്ഷനോടെ ഒന്നിച്ചുള്ള ചിത്രം ഷെയര്‍ ചെയ്തത് സാമൂഹിക മാധ്യമങ്ങളില്‍ ചിലരെങ്കിലും തെറ്റിദ്ധരിച്ചിരുന്നു. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന ഹാഷ് ടാഗ് കണ്ടതിന് പിന്നാലെയാണ് സിനിമയിലെ രംഗമാണെന്ന് മനസിലാക്കിയത്. സേവ് ദ ഡേറ്റ് സോംഗ് ടീസറാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വെടിവഴിപാടിന് ശേഷം ശംഭു പുരുഷോത്തമന്‍ സംവിധാനം ചെയ്യുന്ന പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ ഫെബ്രുവരി 21ന് തിയേറ്ററുകളിലെത്തും. മഞ്ജു വാര്യര്‍ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചത്.

വിനയ് ഫോര്‍ട്ടാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രിന്ദ, അനുമോള്‍, മധുപാല്‍, അലന്‍സിയര്‍, ടിനി ടോം, അരുണ്‍ കുര്യന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഒരു കലക്ക് കലക്കാൻ ജസ്റ്റിൻ ചേട്ടൻ വരുന്നു; 'ബെത്‌ലഹേം കുടുംബ യൂണിറ്റ്‌' അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു

ലാൽ സാറിനൊപ്പം ചെയ്യുന്നത് കോമഡി- ആക്ഷൻ ത്രില്ലർ: അനൂപ് സത്യൻ അഭിമുഖം

നീലക്കണ്ണകളുള്ളൊരു വെൺ മേഘ പക്ഷി; 'ലോ ആന്‍ഡ് ഓര്‍ഡറി'ലെ ഗാനമെത്തി

50 സ്ക്രീനുകൾ, കേരളത്തിലെ ഏറ്റവും വലിയ തിയറ്റർ ഗ്രൂപ്പായി മാജിക് ഫ്രെയിംസ്

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

SCROLL FOR NEXT