Music

‘നോ കിസ്, നോ കിസ്’, രസികന്‍ ട്രെയിലറുമായി പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ

THE CUE

ശംഭു പുരുഷോത്തമന്‍ സംവിധാനം ചെയ്യുന്ന 'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ' എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തു വന്നു. മോഹന്‍ലാല്‍ ആണ് ട്രെയിലര്‍ പുറത്തിറക്കിയത്. കപടസദാചാര വാദികളെ ചോദ്യം ചെയ്ത സോഷ്യല്‍ സറ്റയര്‍ സ്വഭാവമുള്ള വെടിവഴിപാട് എന്ന സിനിമക്ക് ശേഷം ശംഭു പുരുഷോത്തമന്‍ സംവിധാനം ചെയ്യുന്ന ചിത്രവുമാണ് പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ.

ഒരു ക്രിസ്ത്യന്‍ യാഥാസ്ഥിതിക കുടുംബത്തിലെ വിവാഹത്തെ മുന്‍നിര്‍ത്തി യാഥാസ്ഥിതികരും, പുതുതലമുറയും തമ്മിലുണ്ടാകുന്ന തര്‍ക്കങ്ങളും രസകരമായ സംഭവങ്ങളുമാണ് സിനിമയെന്ന് ട്രെയിലര്‍ സൂചന നല്‍കുന്നു. ശംഭു പുരുഷോത്തമന്റെ ആദ്യ സിനിമയായ വെടിവഴിപാട് പോലെ സറ്റയര്‍ സ്വഭാവത്തിലാണ് പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന ചിത്രവും.

വിനയ് ഫോര്‍ട്ട്,ടിനി ടോം, അരുണ്‍ കുര്യന്‍, ശാന്തി ബാലചന്ദ്രന്‍, അലന്‍സിയര്‍ ലേ ലോപ്പസ്, ശ്രിന്ദ, മധുപാല്‍, അനുമോള്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. സ്‌പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന്‍ ആണ് നിര്‍മ്മാണം.

തമാശ എന്ന വിജയചിത്രത്തിന് ശേഷം വിനയ് ഫോര്‍ട്ട് പ്രധാന കഥാപാത്രമാകുന്ന ചിത്രവുമാണ് പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ. ജോമോന്‍ തോമസ് ക്യാമറയും പ്രശാന്ത് പിള്ള സംഗീത സംവിധാനവും. കാര്‍ത്തിക് ജോഗേഷ് ആണ് എഡിറ്റര്‍. ജയദേവന്‍ ചക്കാടത്ത് ആണ് സൗണ്ട് ഡിസൈന്‍.

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

SCROLL FOR NEXT