Music

സര്‍പ്രൈസ് പൊളിച്ച് അനിരുദ്ധ്, ‘ഒരു കുട്ടികഥൈ’ പാടുന്നത് വിജയ്

THE CUE

ആദായനികുതി വകുപ്പ് പരിശോധനയും ഒരു ദിവസം നീണ്ട കസ്റ്റഡിയും തമിഴകത്തിന്റെ ദളപതി വിജയ്‌യുടെ പുതിയ ചിത്രമായ 'മാസ്റ്ററി'ന് രാജ്യവ്യാപക പ്രചരണം നേടിക്കൊടുത്തെന്ന് പറയാം. വിജയ്-വിജയ് സേതുപതി കൂട്ടുകെട്ടിലെത്തുന്ന ഈ സിനിമയിലെ ആദ്യഗാനം തരംഗമാക്കാന്‍ തയ്യാറെടുക്കുകയാണ് വിജയ് ഫാന്‍സ്. ഫെബ്രുവരി 14ന് വാലന്റൈന്‍സ് ഡേയിലാണ് 'ഒരു കുട്ടികഥൈ' എന്ന ആദ്യ സിംഗിംള്‍ പുറത്തുവരുന്നത്. അനിരുദ്ധ് രവിചന്ദര്‍ സംഗീതമൊരുക്കുന്ന് ഗാനം ആലപിച്ചിരിക്കുന്നതും മറ്റാരുമല്ല. വിജയ് തന്നെ. ഒരു കുട്ടികഥൈ സ്വന്തം ശബ്ദത്തില്‍ നിങ്ങളോട് പറയുന്നത് ദളപതി വിജയ് എന്ന മാസ്റ്റര്‍ ആണെന്ന് അനിരുദ്ധ് രവിചന്ദര്‍ ട്വീറ്റ് ചെയ്തു.

ഏ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത 'കത്തി' എന്ന സിനിമയിലെ 'സെല്‍ഫി പുള്ളേ' എന്ന വൈറല്‍ ഹിറ്റിന് ശേഷം അനിരുദ്ധിന്റെ ഈണത്തില്‍ വിജയ് പാടുന്ന ഗാനവുമാണ് ഒരു കുട്ടികഥൈ. ഒടുവില്‍ പുറത്തുവന്ന ബിഗില്‍ എന്ന ചിത്രത്തിനായും വിജയ് പാടിയിരുന്നു. ഏ ആര്‍ റഹ്മാന്റെ ഈണത്തിലായിരുന്നു ഈ പാട്ട്.

ആദായനികുതി വകുപ്പ് കസ്റ്റഡിയില്‍ നിന്ന് വിട്ടതിന് പിന്നാലെ ഫെബ്രുവരി ഏഴിന് വിജയ് നെയ്‌വേലിയില്‍ മാസ്റ്റര്‍ ലൊക്കേഷനില്‍ തിരിച്ചെത്തിയിരുന്നു. ആയിരക്കണക്കിന് ആരാധകര്‍ക്കൊപ്പം വിജയ് എടുത്ത കാരവന്‍ സെല്‍ഫിയും തരംഗമായിരുന്നു. ലോകേഷ് കനകരാജ് ആണ് മാസ്റ്റര്‍ സംവിധാനം ചെയ്യുന്നത്. കാര്‍ത്തി നായകനായ കൈദി എന്ന സിനിമയ്ക്ക് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന സിനിമയുമാണ് മാസ്റ്റര്‍.

ഫൺ വിത്ത് ഫിയർ; സൂപ്പർ വിജയത്തിലേക്ക് "നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്"

മാരി സെൽവരാജ് സിനിമകളിൽ എന്തുകൊണ്ട് മെറ്റഫറുകൾ ഉപയോഗിക്കുന്നു? മറുപടിയുമായി സംവിധായകൻ

ഭീഷ്മപർവ്വം എനിക്ക് മിസ്സായ സിനിമ, ആ സമയം മറ്റൊരു സിനിമ കമ്മിറ്റ് ചെയ്തിരുന്നു: ഷറഫുദ്ദീൻ

ഒറ്റ ദിവസത്തെ കഥ പറയുന്ന പ്രണയ ചിത്രം 'ഇത്തിരി നേരം' തിയറ്ററുകളിലേക്ക്

ഡോൺ പാലത്തറുടെ പുതിയ ചിത്രം വരുന്നു; പാർവ്വതി തിരുവോത്തും ദിലീഷ് പോത്തനും മുഖ്യവേഷത്തിൽ

SCROLL FOR NEXT