Music

‘ആദ്യം ടൈറ്റില്‍ കാര്‍ഡ് ഒന്ന് നോക്കൂ’; ‘ധമാക്ക’ ഗാനം കോപ്പിയടിയാണെന്ന് പറയുന്നവരോട് ഒമര്‍ ലുലു

THE CUE

ധമാക്കയിലെ ഗാനം കോപ്പിയടിയാണെന്ന ആരോപണത്തിനെതിരെ സംവിധായകന്‍ ഒമര്‍ ലുലു. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ‘പൊട്ടി പൊട്ടി’ എന്ന ഗാനം അള്‍ജീരിയന്‍ ആര്‍ട്ടിസ്റ്റ് ഖലീദിന്റെ പ്രശസ്ത ഗാനം ‘ദീദി ദീദി’യുടെ കോപ്പിയാണെന്നായിരുന്നു ഫേസ്ബുക്കിലൂടെ വന്ന ട്രോളുകള്‍. എന്നാല്‍ പാട്ട് ‘ദീദി ദീദി’യുടെ റീമീക്‌സാണെന്ന് ആദ്യം തന്നെ വ്യക്തമാക്കിയിരുന്നതാണെന്ന് ഒമര്‍ ലുലു ചൂണ്ടിക്കാട്ടി.

പാട്ട് ഇഷ്ടപ്പെടുക ഇഷ്ടപ്പെടാതിരിക്കുക എന്നത് നിങ്ങളുടെ ഇഷ്ടം പൊന്ന് അണ്ണന്‍മാരെ ദീദീ സോംഗിന്റെ റീമിക്‌സ് എന്ന് പറഞ്ഞ് തന്നെയാ ഇറക്കിയത് ടൈറ്റില്‍ ക്രെഡിറ്റ്‌സ് ഒന്ന് നോക്കീട്ട് പോരെ ട്രോള്‍സ്
ഒമര്‍ ലുലു

ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍, ഹരിനാരായണന്റെ വരികള്‍ ആലപിച്ചിരിക്കുന്നത് റാംഷിയും ഗോപി സുന്ദറും ചേര്‍ന്നാണ്. അരുണ്‍ നായകനാകുന്ന ചിത്രത്തില്‍ നിക്കി ഗല്‍റാണിയാണ് നായിക. മുകേഷ്, ഉര്‍വശി, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, ഫുക്രു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ചിത്രം എം കെ നാസര്‍ നിര്‍മിക്കുന്ന ചിത്രം നവംബര്‍ 28ന് റിലീസ് ചെയ്യും.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT