Music

ജാതി മേല്‍ക്കോയ്മയും വര്‍ണവിവേചനവും നിഴലിക്കുന്ന ‘നീലി’; ശ്രദ്ധേയമായി മ്യൂസിക്കല്‍ ആല്‍ബം

THE CUE

എല്‍ദോസ് നെച്ചൂരിന്റെ സംവിധാനത്തില്‍ സിതാര കൃഷ്ണകുമാര്‍ ആലപിച്ച ‘നീലി’ എന്ന മ്യൂസിക്കല്‍ ആല്‍ബം പ്രേക്ഷകശ്രദ്ധ നേടുന്നു. അടിയാന്‍ മേലാളന്‍ ബന്ധം നിലനിന്നിരുന്ന പഴയ കാലഘട്ടത്തിന്റെ കഥയാണ് നീലി പറയുന്നത്. കേരളത്തില്‍ നിലനിന്നിരുന്ന ജാതി മേല്‍ക്കോയ്മയും വര്‍ണവിവേചനവും നീലിയുടെ പ്രമേയത്തില്‍ ഇടം പിടിക്കുന്നു.

2019ല്‍ പുറത്തിറങ്ങിയ 'ഐറ' എന്ന നയന്‍താര ചിത്രത്തിലൂടെ ശ്രദ്ധേയയായ ഗബ്രിയേല സെല്ലസ് ആണ് നീലിയിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

കൃപ ഉണ്ണികൃഷ്ണന്‍, സൂരജ് എസ് കുറുപ്പ്, എല്‍ദോസ് നെച്ചൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ആല്‍ബത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. സ്റ്റിജിന്‍ സ്റ്റാര്‍വ്യു ആണ് ഛായാഗ്രഹണം. എഡിറ്റിങ് രാഹുല്‍ രാജു, മിഥുന്‍ ശ്യാം. മികച്ച ആര്‍ട് വര്‍ക്കും അവതരണരീതിയുമായണ് 'നീലി'യിലെ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ച ഘടകങ്ങള്‍. അരുണ്‍ വെഞ്ഞാറമൂടാണ് കലാ സംവിധാനം. മേക്കപ് ജിത്തു പുലയന്‍.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കുട്ടികളുടെ വായനോത്സവത്തിന് ഷാർജയില്‍ തുടക്കമായി

'ഒരു പെർഫോമർ എന്ന നിലയിലുള്ള എൻ്റെ പോരായ്മയായിരുന്നു ലാൽ സിം​ഗ് ഛദ്ദയുടെ പരാജയത്തിന് കാരണം'; ആമിർ ഖാൻ

'മികച്ച പ്രതികരണം നേടി മന്ദാകിനി ട്രെയ്‌ലർ' ; ചിത്രം മെയ് 24 ന് തിയറ്ററിൽ

'അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു', രജനികാന്ത് ചിത്രമായ കൂലിക്കെതിരെ പരാതിയുമായി ഇളയരാജ

How Nivin Pauly Portrays Common Man On Screen | ലവ് ആക്ഷൻ ഡ്രാമ ദി നിവിൻ പോളി എഫക്ട്

SCROLL FOR NEXT