Music

തമിഴിലും ആദ്യമായി പാടി, ഹൗ ഓള്‍ഡ് ആര്‍ യുവിന് ശേഷം കേട്ട കഥ; ജാക്ക് ആന്‍ഡ് ജില്ലിനെക്കുറിച്ച് മഞ്ജു വാര്യര്‍

സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ജാക്ക് ആന്‍ഡ് ജില്‍ എന്ന സിനിമയിലെ കിം കിം എന്ന ഗാനം പാടിയിരിക്കുന്നത് മഞ്ജു വാര്യരാണ്. സിനിമയുടെ തമിഴ് പതിപ്പില്‍ ഇതേ ഗാനം ആലചിച്ച് തമിഴ് സിനിമയിലും പിന്നണി ഗായികയായി തുടക്കമിട്ടിരിക്കുകയാണ് മഞ്ജു വാര്യര്‍. വെട്രിമാരന്‍ സംവിധാനം ചെയ്ത അസുരന്‍ എന്ന സിനിമക്ക് ശേഷം മഞ്ജു വാര്യര്‍ പ്രേക്ഷകരിലെത്തുന്ന തമിഴ് ചിത്രവുമാണ് ജാക്ക് ആന്‍ഡ് ജില്‍ തമിഴ് പതിപ്പായ സെന്റി മീറ്റര്‍. സിനിമയുടെ ഷൂട്ടിംഗിന് മുമ്പ് തന്നെ പാട്ട് റെക്കോര്‍ഡ് ചെയ്തിരുന്നുവെന്ന് മഞ്ജു വാര്യര്‍ ദ ക്യു അഭിമുഖത്തില്‍ പറഞ്ഞു.

മഞ്ജു വാര്യര്‍ ദ ക്യു'വിനോട്

ഹൗ ഓള്‍ഡ് ആര്‍ യൂ കഴിഞ്ഞ ഉടനെയാണ് എന്നോട് ജാക്ക് ആന്‍ഡ് ജില്ലിന്റെ കഥ പറയുന്നത്. ഏകദേശം നാല് വര്‍ഷം മുമ്പാണ്. ദുബൈയില്‍ ഏഷ്യാവിഷന്‍ അവാര്‍ഡിന്റെ സമയത്താണ് അതിന്റെ ത്രെഡ് പറയുന്നത്. സന്തോഷ് ശിവന്‍ നമ്മളെ വച്ച് ഒരു സിനിമ ചിന്തിക്കുന്നുവെന്നത് തന്നെ വലിയ സന്തോഷമായിരുന്നു. സിനിമയുടെ കഥ പറഞ്ഞപ്പോള്‍ തന്നെ കിം കിം എന്ന പാട്ടിന്റെ കാര്യം പറഞ്ഞിരുന്നു. ഷൂട്ടിന് മുമ്പ് തന്നെ പാട്ട് റെക്കോര്‍ഡ് ചെയ്തിരുന്നു.

ഷൂട്ട് തുടങ്ങിയ ശേഷം എപ്പോഴാണ് പാട്ട് ചിത്രീകരിക്കുക എന്നാണ് നോക്കിയിരുന്നത്. സിനിമയുടെ തമിഴ് പതിപ്പിലും ഈ പാട്ട് പാടാന്‍ പറ്റി. തമിഴില്‍ ആദ്യമായി പാടാന്‍ ഇത്തരമൊരു പാട്ട് തന്നെ ലഭിച്ചതും വലിയ സന്തോഷം തരുന്നുണ്ട്

Kim Kim Song Jack N' Jill Manju Warrier interview

സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രത്തിലാണ് കിം കിം എന്ന് തുടങ്ങുന്ന ഗാനം. കാന്താ തൂകുന്നു തൂമണം എന്ന നാടകഗാനത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ബി.കെ ഹരിനാരായണന്‍ എഴുതിയ ഗാനത്തിന് ഈണമൊരുക്കിയത് രാം സുരേന്ദര്‍ ആണ്.

സൗബിന്‍ ഷാഹിറിന്റെ സംഭാഷണത്തിന്റെ തുടര്‍ച്ചയിലാണ് ഗാനം. മഞ്ജു വാര്യര്‍ക്കും സൗബിനുമൊപ്പം കാളിദാസ് ജയറാമും ജാക്ക് ആന്‍ഡ് ജില്ലില്‍ പ്രധാന കഥാപാത്രമാണ്.

ആലാപന ശൈലിയില്‍ തന്നെ സവിശേഷതകളുള്ള ഗാനം കൂടിയാണ് കിം കിം. സന്തോഷ് ശിവന്‍ ഉറുമിക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രവുമാണ് ജാക്ക് ആന്‍ഡ് ജില്‍. സന്തോഷ് ശിവനും അജില്‍ എസ്.എമ്മുമാണ് തിരക്കഥ. സംഭാഷണം അമിത് മോഹന്‍ രാജേശ്വരി, സുരേഷ് കുമാര്‍ രവീന്ദ്രന്‍, വിജേഷ് തോട്ടിങ്കല്‍. ഗോകുലം ഗോപാലനും സന്തോഷ് ശിവനും ചേര്‍ന്നാണ് നിര്‍മ്മാണം. നെടുമുടി വേണു, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, ബേസില്‍ എന്നിവരും ചിത്രത്തിലുണ്ട്.

സന്തോഷ് ശിവന്‍ തന്നെയാണ് ഛായാഗ്രഹണം. രാംസുന്ദറിനെ കൂടാതെ ഗോപിസുന്ദര്‍, ജേക്‌സ് ബിജോയ് എന്നിവരും ചിത്രത്തിന് ഈണമൊരുക്കുന്നു. ജേക്‌സ് ബിജോയി ആണ് പശ്ചാത്തല സംഗീതം. രഞ്ജിത് ടച്ച്‌ റിവറാണ് എഡിറ്റര്‍. സമീറാ സനീഷ് വസ്ത്രാലങ്കാരവും അജയന്‍ ചാലിശേരി പ്രൊഡക്ഷന്‍ ഡിസൈനറും.

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT