Music

‘മലയാളി കൊവിഡിനെയും തുരത്തും’, സീറോ ബജറ്റ് ഹിപ് ഹോപ് റാപ്

THE CUE

രാജ്യം സമ്പൂര്‍ണ ലോക്ക് ഡൗണിലായിരിക്കെ വീട്ടിനകത്ത് നിലയുറപ്പിച്ചുള്ള കൊവിഡ് പ്രതിരോധം സര്‍ഗാത്മകമാക്കുകയാണ് പലരും. നിപാ, രണ്ട് പ്രളയം, ഓഖി തുടങ്ങിയ ദുരന്തങ്ങളെ അതിജീവിച്ച കേരളം കൊവിഡ് 19 മഹാമാരിയെയും തോല്‍പ്പിക്കുമെന്ന ആശയവുമായാണ് ജെ കൃഷ് ഒരുക്കിയ മലയാളി മാതൃക എന്ന റാപ് ആല്‍ബം. ലോക്ക് ഡൗണ്‍ വീട്ടിലിരുത്തിയപ്പോള്‍ സീറോ ബജറ്റ് റാപ് ആല്‍ബമെന്ന ചിന്തയിലേക്ക് ജെ കൃഷ് എന്ന ജയകൃഷ്ണന്‍ എത്തുകയായിരുന്നു. വീടിന്റെ ടെറസ് ആണ് ചിത്രീകരണത്തിനായി തെരഞ്ഞെടുത്തത്. ഗാനരചനയും സംഗീതവും ജയകൃഷ്ണന്‍ തന്നെ.

മലയാളം, ഇംഗ്ലീഷ് വരികളിലുള്ള ഗാനം പാടിയിരിക്കുന്നതും ജെ കൃഷ് ആണ്. ജോനാഥന്‍ ജോസ് പ്രോഗ്രാമിംഗിലും റെക്കോര്‍ഡിംഗിനും പിന്തുണ നല്‍കി. സുമേഷ് ടി സുധാകരനാണ് ക്യാമറ. എഡിറ്റിംഗ് ടോണി ജേക്കബ്. സലിം കുമാറാണ് ഫേസ്ബുക്ക് പേജിലൂടെ മലയാളി മാതൃക പുറത്തിറക്കിയത്.

ഭയ്യ ഭയ്യ, ആകാശമിഠായി എന്നീ സിനിമകളില്‍ റാപ് വരികള്‍ ഒരുക്കിയ ജയകൃഷ്ണന്‍ മിനി കൂപ്പര്‍ കേരളാ മാര്‍ക്കറ്റിംഗ് മാനേജറുമാണ്. തിരിച്ചു നാം തീര്‍ച്ചയും വരും എന്ന് തുടങ്ങുന്ന വരികളില്‍ ഉള്ള റാപ് ആല്‍ബത്തിന് സോംഗ് ഫോര്‍ ഹോപ് എന്ന ടാഗ് ലൈന്‍ ആണ് നല്‍കിയിരിക്കുന്നത്.

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

'ഫഹദ് ഫാസിലിന്റെ ഈ സിനിമ ചെയ്ത സംവിധായകനുമായി എനിക്ക് വർക്ക് ചെയ്യണം'; ഇർഫാൻ ഖാന്റെ നാലാം ചരമ വാർഷികത്തിൽ കുറിപ്പുമായി ഭാര്യ

തമിഴ് നാട്ടിലെ സൂപ്പർ സ്റ്റാർ രാഷ്ട്രീയം: സത്യവും മിഥ്യയും ; നൗഫൽ ഇബ്നു മൂസ

'ലുക്കിൽ മാത്രമല്ല പ്രൊമോഷനിലും വ്യത്യസ്തത, മൈക്ക് അനൗൺസ്മെന്റുമായി ടീം പെരുമാനി' ; ചിത്രം മെയ് 10ന് തിയറ്ററുകളിൽ

നാൻ താൻ ഹീറോ നാൻ താൻ വില്ലൻ - From AjithKumar To Thala Ajith

SCROLL FOR NEXT