Music

അനൂപ് മേനോന്റെ ഗാന രചനയില്‍ എന്‍ രാമഴയില്‍, പാട്ട് പുറത്തിറക്കി മോഹന്‍ലാലും മമ്മൂട്ടിയും 

THE CUE

അനൂപ് മേനോന്‍ രചനയും സംവിധാനവും നിര്‍വഹിച്ച കിംഗ് ഫിഷ് എന്ന സിനിമയിലെ ഗാനം പുറത്തിറക്കി മമ്മൂട്ടിയും മോഹന്‍ലാലും. എന്‍ രാമഴയില്‍ എന്ന് തുടങ്ങുന്ന ഗാനത്തിലൂടെ അനൂപ് മേനോന്‍-രതീഷ് വേഗ ടീം വീണ്ടും ഒരുമിച്ചിരിക്കുകയാണ്. വിജയ് യേശുദാസാണ് ആലാപനം.

കിംഗ് ഫിഷില്‍ ഭാസ്‌കര വര്‍മ്മ എന്ന കഥാപാത്രമായി അനൂപ് മേനോനും ദശരഥ വര്‍മ്മയായി സംവിധായകന്‍ രഞ്ജിത്തും അഭിനയിച്ചിരിക്കുന്നു. ദുര്‍ഗാ കൃഷ്ണ, നിരഞ്ജന അനൂപ്, ഇര്‍ഷാദ്, എന്‍ പി നിസ, ധനേഷ് ആനന്ദ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍.

ആദ്യം വികെ പ്രകാശ് സംവിധായകനായി അനൗണ്‍സ് ചെയ്ത ചിത്രം പിന്നീട് അനൂപ് മേനോന്‍ തന്നെ ഏറ്റെടുക്കുകയായിരുന്നു. മഹാദേവന്‍ തമ്പിയാണ് ക്യാമറ.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT