Music

‘ആരാടാ നഞ്ചങ്കോട്ട പിടിക്കാന്‍’ ; കല്‍ക്കിയിലെ മാസ് ഗാനം

THE CUE

ടൊവിനോ ആദ്യമായി പൊലീസ് വേഷത്തില്‍ നായകനായെത്തുന്ന ചിത്രമാണ് കല്‍ക്കി. ഇന്‍സ്‌പെകടര്‍ ബല്‍റാം, ഭരത് ചന്ദ്രന്‍ തുടങ്ങിയ മലയാളത്തിലെ മാസ് പൊലീസ് നായകന്മാരുടെ പട്ടികയിലേക്ക് ചിത്രത്തിലൂടെ ടൊവിനോയും കടക്കുകയാണ്. തിയ്യേറ്ററുകളില്‍ പ്രദര്‍ശനം തുടര്‍ന്നു കൊണ്ടിരിക്കുന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി.

ആക്ഷന് പ്രാധാന്യം നല്‍കിയൊരുക്കിയിരിക്കുന്ന ചിത്രത്തിലെ ആക്ഷനും മാസ്സും നിറഞ്ഞ ഗാനമാണ് പുറത്തിറക്കിയിരിക്കുന്നത്. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ജേക്ക്‌സ് ബിജോയ്, നിരഞ്ജ് സുരേഷ്, കേശവ് വിനോദ് , അജയ് ശ്രാവണ്‍ എന്നിവര്‍ ചേര്‍ന്നാലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് ജോ പോളും ഫെജോയും ചേര്‍ന്നാണ്

നവാഗതനായ പ്രവീണ്‍ പ്രഭരമാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സെക്കന്‍ഡ് ഷോ, കൂതറ, തീവണ്ടി എന്നീ ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റായിരുന്നയാള് പ്രവീണ്‍. ചിത്രത്തിന്റെ ആദ്യ ടീസര്‍ മുതല്‍ തന്നെ സിനിമ മുഴുനീള ആക്ഷന്‍ ചിത്രമായിരിക്കുമെന്ന സൂചന പ്രേക്ഷകര്‍ക്ക് നല്‍കിയിരുന്നു.

ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ പ്രശോഭ് കൃഷ്ണയും സുവിന്‍ കെ. വര്‍ക്കിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംയുക്ത മേനോന്‍, ശിവജിത്ത്,അപര്‍ണ നായര്‍, സുധീഷ്, ഹരീഷ് ഉത്തമന്‍, സൈജു കുറുപ്പ്, ശ്രീകാന്ത് മുരളി,എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനതാരങ്ങള്‍. ഗൗതം ശങ്കര്‍ ആണ് ഛായാഗ്രഹണം. സംവിധായകനൊപ്പം സുജിന്‍ സുജാതനും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT