Music

തമന്നക്കൊപ്പം രജനീകാന്തിന്റെ കാവാലയ്യാ ഡാൻസ് സ്റ്റെപ്പ്, അനിരുദ്ധിന്റെ മ്യൂസിക്കിൽ ജയിലർ ആദ്യ ​ഗാനം പുറത്ത്

നെൽസൻ സംവിധാനം ചെയ്ത് സൂപ്പർസ്റ്റാർ രജനികാന്ത് നായകനായെത്തുന്ന ജയിലർ എന്ന ചിത്രത്തിന്റെ ആദ്യ ഗാനം റിലീസായി. അതീവസുന്ദരിയായി തമന്ന എത്തുന്ന ഗാനം നിമിഷനേരം കൊണ്ട് വൈറലായി മാറുകയാണ്. അനിരുദ്ധിന്റെ സംഗീതത്തിൽ ഒരുങ്ങുന്ന 'കാവാല' എന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ജയിലർ ഓഗസ്റ്റ് 10നാണ് തീയേറ്ററുകളിൽ എത്തുന്നത്. ആദ്യമായി മോഹൻലാൽ രജനികാന്തിനൊപ്പം സ്‌ക്രീൻ സ്‌പേസ് ഷെയർ ചെയ്യുന്നെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. രജനിയുടെ 169ആം ചിത്രം കൂടിയാണ് ജയിലർ. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന ജയിലറുടെ വേഷത്തിലാണ് രജനി എത്തുന്നത്.

തമന്നയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. നെൽസൻ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ജയിലർ സൗത്ത് ഇന്ത്യയിലെ പ്രധാന നായകന്മാരും താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ദളപതി വിജയ് നായകനായെത്തിയ ബീസ്റ്റ് എന്ന ചിത്രത്തിന് ശേഷം നെൽസൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജയിലർ.

അനിരുദ്ധ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നു. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. ലോകമെമ്പാടും ഇൻഡിപെൻഡൻസ് ദിന വീക്കെന്റിലാണ് ചിത്രം റിലീസിനെത്തുന്നത്. രമ്യ കൃഷ്ണന്‍, വിനായകന്‍, ശിവ്‌രാജ് കുമാർ, ജാക്കി ഷ്റോഫ്, സുനില്‍ തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കേരളത്തിലെ ജയിലറിന്റെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്. വിജയ്യുടെ അടുത്ത ചിത്രം ലിയോയും തിയറ്ററിൽ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസാണ്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ ഡിസ്ട്രിബ്യുഷൻ പാർട്ണർ. പി ആർ ഒ - ശബരി

മാത്യൂ തോമസ്- ദേവിക സഞ്ജയ് ചിത്രം സുഖമാണോ സുഖമാണിലെ ആദ്യ ഗാനം “കൂടെ കൂടാൻ” റിലീസായി

ജപ്തി നടപടിക്രമങ്ങള്‍ എങ്ങനെ? ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ബിജോയ് എം. പൗലോസ് വിശദീകരിക്കുന്നു.

ഇന്ദ്രജിത്ത് നൽകിയ സൈക്കിൾ, ആന്റണി പെരുമ്പാവൂരിന്റെ സ്വർണ്ണ നാണയം, വിസ്മയിപ്പിച്ചത് പൃഥ്വിരാജിന്റെ സമ്മാനം: സിദ്ധു പനയ്ക്കൽ

ഭയം വന്നാൽ ആ നിമിഷം തീരുന്ന ഒന്നാണ് ക്രിയേറ്റിവിറ്റി: മുരളി ഗോപി

യുവാക്കളെ രാഷ്ട്രീയവത്കരിക്കാന്‍ യുവജന സംഘടനകള്‍ക്ക് സാധിക്കണം; സ്പീക്കര്‍ എ.എന്‍.ഷംസീര്‍

SCROLL FOR NEXT