Music

ഹരിശങ്കറിനൊപ്പം ഗായകനായി ഇന്ദ്രജിത്ത്; ‘ആഹാ’യിലെ വലിപ്പാട്ട്

THE CUE

വടം വലിയെ ആസ്പദമാക്കി നവാഗതനായ ബിബിന്‍ പോള്‍ സംവിധാനം ചെയ്യുന്ന ‘ആഹാ’ എന്ന സിനിമയുടെ പ്രചരണാര്‍ഥം ചിത്രീകരിച്ച വലിപ്പാട്ട് പുറത്തിറക്കി. ഇന്ദ്രജിത്ത് നായകനാകുന്ന ചിത്രത്തിലെ ഗാനം പൃഥ്വിരാജാണ് ഫേസ്ബുക്കിലൂടെ പുറത്തു വിട്ടത്. ആകാഷ് - ആഷിഷ് എന്നിവര്‍ സംഗീതം നിര്‍വഹിച്ച ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ജുബ്രിത്ത് നമ്രടത്താണ്. ഇന്ദ്രജിത്തും ഹരിശങ്കറും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

2008- ലെ വടംവലി സീസണില്‍ എഴുപത്തി മൂന്നു മത്സരങ്ങളില്‍ എഴുപത്തി രണ്ടിലും ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കിയ ആഹാ നീലൂര്‍ എന്ന വടംവലി ടീമിന്റെ വിജയകഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമയൊരുക്കുന്നത്. ബിബിന്‍ പോള്‍ സാമുവേല്‍ തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിംഗും നിര്‍വഹിക്കുന്നത്.

സാസാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രേം അബ്രഹാമാണ് സിനിമ നിര്‍മ്മിക്കുന്നത്. വടംവലിയ്ക്ക് പ്രാധാന്യമുള്ള ഈ ചിത്രത്തിനായി പ്രത്യേക മേക്ക് ഓവറില്‍ ആണ് ഇന്ദ്രജിത്ത് എത്തുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. ടോബിട് ചിറയത്ത് തിരക്കഥ എഴുതുന്ന 'ആഹാ'യുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് പോളിഷ് സിനിമാട്ടോഗ്രാഫര്‍ ആര്‍തര്‍ സ്വാര്‍സ്‌ക്കിയുടെ അസോസിയേറ്റ് ആയ രാഹുല്‍ ബാലചന്ദ്രനാണ്. ഗായിക സയനോരാ ഫിലിപ്പാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ലിയോ തദ്ദേവൂസ് - ദിലീഷ് പോത്തൻ ചിത്രം ‘ചെവിട്ടോർമ്മ’ ബുസാൻ ചലച്ചിത്ര മേളയിലേക്ക്

വിരഹത്തിന്റെ കനലെരിഞ്ഞ സായാഹ്നം: ഫുട്ബോൾ ലോകത്തെ കണ്ണീരിലാഴ്ത്തി ലയണൽ മെസ്സി വിടപറയുന്നു

വർഷങ്ങൾക്ക് ശേഷം സിനിമയിലെ നിതിൻ മോളി ചെയ്യാൻ കുറച്ച് ടെൻഷനായിരുന്നു: നിവിൻ പോളി

ലോക, കളങ്കാവൽ, ബെത്ലഹേം കുടുംബ യൂണിറ്റ്; ഹാട്രിക് ബ്ലോക്ക്ബസ്റ്റർ വിജയവുമായി ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസ്

'ബദലാവ് സരൂരി ഹേ'; മാറ്റത്തിനായി തുടര്‍ സമരങ്ങള്‍

SCROLL FOR NEXT