Music

പത്മഭൂഷണിന് ശേഷം ചിത്രയുടെ ആദ്യ ഗാനം, അതിരുകള്‍ മതിലുകള്‍ പാടി വാനമ്പാടി

റഫീഖ് അഹമ്മദിന്റെ വരികളിൽ പ്രശാന്ത് കാനത്തൂരിന്റെ സം​ഗീതം, പത്മഭൂഷണിന് ശേഷം ചിത്രയുടെ ആദ്യ ​ഗാനം. 'അതിരുകൾ മതിലുകൾ വരഞ്ഞിടാക്കളമേ' റെക്കോർ​ഡിങ് പൂർത്തിയായി. പ്രശാന്ത് കാനത്തൂർ സംവിധാനം ചെയ്യുന്ന 'സ്റ്റേഷൻ 5' എന്ന ചിത്രത്തിലാണ് ചിത്ര പാടുന്നത്. നഞ്ചമ്മ, വിനോദ് കോവൂർ, കീർത്തന ശബരീഷ് എന്നിവരും ചിത്രത്തിൽ പാടുന്നുണ്ട്. ഹരിലാൽ രാജഗോപാൽ, പ്രകാശ് മാരാർ, ഹിരൺ മുരളി എന്നിവരാണ് മറ്റു ഗാന രചയിതാക്കൾ.

'ചിത്ര ചേച്ചിയെ സ്റ്റേഷൻ 5 എന്ന സിനിമയുടെ ഭാ​ഗമാക്കാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു. ഇന്ന് ചെന്നൈയിലെ സ്റ്റുഡിയോവിൽ വെച്ച് ​ഗാനത്തിന്റെ റെക്കോർഡിങ് പൂർത്തിയായി. പദ്മഭൂഷൺ പുരസ്കാരം ലഭിച്ചതിനു ശേഷം ചേച്ചി ആദ്യമായി പാടുന്നത് സ്റ്റേഷൻ 5 നു വേണ്ടിയാണെന്ന് പറഞ്ഞപ്പോൾ ഇരട്ടി സന്തോഷം തോന്നി. ഈ ഗാനത്തിൻ്റെ രണ്ടു വേർഷൻ ചിത്രത്തിലുണ്ട്. ചിത്ര ചേച്ചി അതിമനോഹരമായി അവ രണ്ടും ആലപിച്ചിട്ടുണ്ട്', പ്രശാന്ത് കാനത്തൂർ പറയുന്നു. മാർച്ച് പകുതിയോടെ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാവും.

1979-ല്‍ സംഗീത സംവിധായകന്‍ എം.ജി.രാധാകൃഷ്‌ണന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ‘അട്ടഹാസം’ എന്ന ചിത്രത്തിലായിരുന്നു ചിത്ര ആദ്യമായി പാടിയത്. ‘നവംബറിന്റെ നഷ്ടം’ എന്ന ചിത്രത്തിലെ ‘അരികിലോ അകലെയോ’ എന്ന ഗാനമായിരുന്നു ആദ്യ ഹിറ്റ് ​ഗാനം‌. ഇതുവരെ ആറ് ദേശീയ പുരസ്‌കാരങ്ങളും പതിനാറ് കേരളചലച്ചിത്ര അവാര്‍ഡുകളും പദ്മശ്രീ ബഹുമതിയും ​ചിത്രയുടേതായി ഉണ്ട്.

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

എംടിയുടെ ആ വിമർശനം മനഃപൂർവ്വമായിരുന്നു | Dr.K.Sreekumar | NE Sudheer

SCROLL FOR NEXT