Music

'ഉയര്‍ന്ന് പറന്ന്' ദിവ്യയും വിനീതും, ആശംസകൾ അറിയിച്ച് ദുൽഖർ സൽമാൻ

വിനീത് ശ്രീനിവാസന്‍ ആദ്യമായി സംഗീതസംവിധായകനാകുന്ന 'ഉയര്‍ന്ന് പറന്ന്' എന്ന മ്യൂസിക്കൽ ആൽബത്തിൽ ഭാര്യ ദിവ്യ ​ഗായിക ആകുന്നു. ഇരുവരുമൊന്നിക്കുന്ന ആദ്യ വർക്കിന് പിന്തുണ അറിയിച്ചിരിക്കുകയാണ് ദുൽഖർ. ഈ കൂട്ടുകെട്ടിൽ ഇനിയും മികച്ച ​ഗാനങ്ങൾ പ്രതീക്ഷിക്കുന്നു എന്നും ദുൽഖർ പറഞ്ഞു. പിന്നണി ​ഗാനരം​ഗത്തേയ്ക്കുള്ള ദിവ്യയുടെ തുടക്കം കൂടി ആയിരിക്കും 'ഉയര്‍ന്ന് പറന്ന്' എന്ന ആൽബം. കഴിഞ്ഞ ബുധനാഴ്ചയാണ് ഗാനത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടത്.

'ഗായികയെന്ന നിലയിൽ ദിവ്യയുടെയും സംഗീതസംവിധായകനെന്ന നിലയിൽ വിനീത്തിന്റേയും ആദ്യത്തെ മനോഹരമായ ട്രാക്കിന് എന്റെ ഒരുപാട് സ്നേഹം! ആവർ‍ത്തിച്ച് കേൾക്കുകയും ആസ്വദിക്കുകയും ചെയ്തു.‌ ഇനിയും ഇത്തരത്തിൽ മികച്ച ​ഗാനങ്ങൾ കൊണ്ടുവരാൻ ഇരുവർക്കുമാവട്ടെ എന്ന് ആ​ഗ്രഹിക്കുന്നു', ദുൽഖർ പറഞ്ഞു

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദിവ്യയ്ക്കൊപ്പം ഈ പാട്ടിന്റെ തിരക്കിലായിരുന്നെന്നും രണ്ടുപേർക്കും ഇതൊരു പുതിയ തുടക്കമായിരിക്കുമെന്നും വിനീത് മുമ്പ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നതും വിനീത് തന്നെയാണ്.

മുമ്പും ദിവ്യ പാടുന്ന വീഡിയോ വിനീത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. പതിനാറ് വര്‍ഷങ്ങളായി ഒപ്പമുണ്ടെങ്കിലും ഇത് ആദ്യമായാണ് ഒരു പാട്ട് റെക്കോര്‍ഡ് ചെയ്യാന്‍ അനുവദിക്കുന്നതെന്ന കുറിപ്പോടെ ആയിരുന്നു ആദ്യ വീഡിയോ വിനീത് പോസ്റ്റ് ചെയ്തത്. 'അവതാരം' എന്ന തമിഴ് ചിത്രത്തിലെ 'തെന്‍ട്രല്‍ വന്ത് തീണ്ടും പോത്' എന്ന ഗാനമായിരുന്നു ദിവ്യ അന്ന് പാടിയത്. എന്നാൽ വിനീതിന്റെ വരികളിൽ വിനീത് തന്നെ സം​ഗീതം നിർവ്വഹിക്കുന്ന ​ഗാനത്തിന് ദിവ്യ ശബ്ദം നൽകുന്നത് ഇത് ആദ്യമാണ്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT