Music

വെബ് സീരീസില്‍ പാട്ടുമായി ദുല്‍ഖര്‍, അദ്വൈത് ജയസൂര്യ സംവിധാനം 

THE CUE

അദ്വൈത് ജയസൂര്യ സംവിധാനം ചെയ്യുന്ന വെബ് സീരീസിന് വേണ്ടി ഗായകനായി ദുല്‍ഖര്‍ സല്‍മാന്‍. വിദേശ ഫെസ്റ്റിവലുകളില്‍ എത്തിയ കളര്‍ഫുള്‍ ഹാന്‍ഡ്‌സ് എന്ന ഷോര്‍ട്ട് ഫിലിമിന് പിന്നാലെ നടന്‍ ജയസൂര്യയുടെ മകന്‍ അദ്വൈത് ജയസൂര്യ സംവിധാനം ചെയ്യുന്ന വെബ് സീരീസിന് വേണ്ടിയാണ് ദുല്‍ഖര്‍ പാടുന്നത്.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഒരു സര്‍ബത്ത് കഥ എന്ന പേരിലാണ് അദ്വൈത് ജയസൂര്യയുടെ വെബ് സീരീസ്. ആദിയുടെ സ്വപ്‌നം സാക്ഷാല്‍ക്കരിച്ചതിന് നന്ദിയെന്ന് ജയസൂര്യ ഫേസ്ബുക്കില്‍ കുറിച്ചു. ദുല്‍ഖര്‍ സല്‍മാന്റെ കടുത്ത ആരാധകന്‍ കൂടിയാണ് ആദി എന്ന അദ്വൈത്.

ആദിക്കുട്ടന്റെ സ്വപ്‌നമായിരുന്നു വെബ് സീരീസിന് വേണ്ടി ദുല്‍ഖറിന്റെ പാട്ട്. നന്ദി ദുല്‍ഖര്‍ അവന്റെ ആഗ്രഹം നടപ്പാക്കിയതിന്. 
ജയസൂര്യ 

ലയകൃഷ്ണാ രാജിന്റെ വരികള്‍ക്ക് കൃഷ്ണരാജ് ആണ് സംഗീതമൊരുക്കിയിരിക്കുന്നത്. അജയ് ഫ്രാന്‍സിസ് ആണ് ക്യാമറ. വെബ് സീരീസിന് മുമ്പായി ദുല്‍ഖര്‍ പാടിയ പാട്ട് പുറത്തുവരും.സു സു സുധി വാല്‍മീകം, ക്യാപ്റ്റന്‍ എന്നീ സിനിമകളില്‍ ജയസൂര്യ അവതരിപ്പിച്ച കഥാപാത്രത്തിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് അദ്വൈത് ജയസൂര്യയാണ്. ലാല്‍ ബഹദൂര്‍ ശാസ്ത്രിയിലും ആദി അഭിനയിച്ചിട്ടുണ്ട്.

ചാര്‍ലിയില്‍ ചുന്ദരി പെണ്ണേ, എബിസിഡിയില്‍ പപ്പാ ഭരണം വേണ്ടപ്പാ, സിഐഎയില്‍ വാനം തിളതിളക്കണ്, പറവയില്‍ ഓര്‍മ്മകള്‍ എന്നീ പാട്ടുകള്‍ ദുല്‍ഖര്‍ നേരത്തെ പാടിയിട്ടുണ്ട്.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT