Music

ആ പാട്ട് ദുല്‍ഖര്‍ സല്‍മാന്‍ സിനിമയുടെ ടൈറ്റില്‍, കാജലും, അദിതി റാവുവും നായികമാര്‍

THE CUE

കണ്ണും കണ്ണും കൊള്ളൈയടിത്താല്‍ എന്ന സിനിമയുടെ വിജയശേഷം ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും തമിഴില്‍. കൊറിയോഗ്രാഫര്‍ ബൃന്ദ സംവിധാനം ചെയ്യുന്ന ഹേയ് സിനാമിക ചെന്നൈയില്‍ തുടങ്ങി. കാജല്‍ അഗര്‍വാളും, അദിതി റാവു ഹൈദരിയുമാണ് നായികമാര്‍. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധായകന്‍. പ്രീത ജയരാമനാണ് ഛായാഗ്രഹണം. റിലയന്‍സ് എന്റര്‍ടെയിന്‍മെന്റാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

മണിരത്‌നത്തിന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാനും നിത്യാ മേനോനും കേന്ദ്രകഥാപാത്രങ്ങളായ ഓകെ കണ്‍മണി എന്ന സിനിമയിലെ ഒരു ഗാനമാണ് ഹേയ് സിനാമിക. റഹ്മാന്റെ സംഗീത സംവിധാനത്തില്‍ ഹിറ്റ് ചാര്‍്ട്ടില്‍ ഇടംപിടിച്ച ഈ പാട്ടിന്റെ തുടക്കം ടൈറ്റിലാക്കിയിരിക്കുകയാണ് ബൃന്ദാ മാസ്റ്റര്‍.

ദക്ഷിണേന്ത്യയിലെ മുന്‍നിര കൊറിയോഗ്രാഫറാണ് ബൃന്ദ. കാക്ക കാക്ക, വാരണം ആയിരം, കടല്‍, പികെ,തെരി എന്നീ സിനിമകള്‍ക്ക് കൊറിയോഗ്രഫി ഒരുക്കിയത് ബൃന്ദയാണ്. മലയാളത്തില്‍ ബിഗ് ബ്രദര്‍, ആദ്യരാത്രി, അതിരന്‍, മധുരരാജ എന്നീ സിനിമകള്‍ക്കാണ് സമീപസമയത്ത് നൃത്തച്ചുവടുകള്‍ ഒരുക്കിയത്.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT