Music

'ചില്‍ ആണേ'; വണ്‍സൈഡ് ലവേഴ്‌സിനായി 'അനുരാഗ'ത്തിലെ ആദ്യ ഗാനം

'പ്രകാശന്‍ പറക്കട്ടെ' എന്ന സിനിമയ്ക്ക് ശേഷം ഷഹദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അനുരാഗം. ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി. മനു മഞ്ജിത്ത് വരികളെഴുതി ജോയല്‍ ജോണ്‍സ് സംഗീതം നിര്‍വഹിച്ച 'വണ്‍സൈഡ് ലവേഴ്‌സ് ആന്തമാണ് റിലീസ് ചെയ്തത്.

ക്വീന്‍ എന്ന ഒറ്റ സിനിമയിലൂടെ ശ്രദ്ധേയനായ അശ്വിന്‍ ജോസ്, ഗൗതം വാസുദേവമേനോന്‍, ജോണി ആന്റണി എന്നിവര്‍ക്കൊപ്പം ദേവയാനി, ഷീല, ഗൗരി ജി കിഷന്‍, മൂസി, ലെന, ദുര്‍ഗ കൃഷ്ണ, സുധീഷ്, മണികണ്ഠന്‍ പട്ടാമ്പി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. അശ്വിന്‍ ജോസാണ് സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്.

ലക്ഷ്മി നാഥ് ക്രിയേഷന്‍സ് സത്യം സിനിമാസ് എന്നി ബാനറുകളില്‍ സുധീഷ് എന്‍, പ്രേമചന്ദ്രന്‍ എ.ജി എന്നിവരാണ് സിനിമ നിര്‍മ്മിക്കുന്നത്. സുരേഷ് ഗോപിയാണ് ഛായാഗ്രഹകന്‍ സംഗീതം ജോയല്‍ ജോണ്‍സ്. ലിജോ പോളാണ് എഡിറ്റര്‍. മനു മഞ്ജിത്ത്, മോഹന്‍ കുമാര്‍, ടിറ്റോ പി.തങ്കച്ചന്‍ എന്നിവരാണ്. കലാസംവിധാനം അനീസ് നാടോടി, പ്രൊജറ്റ് ഡിസൈനര്‍ ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സനൂപ് ചങ്ങനാശ്ശേരി, സൗണ്ട് ഡിസൈന്‍ സിങ്ക് സിനിമ, കോസ്റ്റ്യൂം ഡിസൈന്‍ സുജിത്ത് സി.എസ്, മേക്കപ്പ് അമല്‍ ചന്ദ്ര, ത്രില്‍സ് മാഫിയ ശശി, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ ബിനു കുര്യന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രവിഷ് നാഥ്, ഡിഐ ലിജു പ്രഭാകര്‍, സ്റ്റില്‍സ് ഡോണി സിറില്‍, ഡിജിറ്റല്‍ പിആര്‍ഒ: വൈശാഖ് സി. വടക്കേവീട്, എ .എസ് .ദിനേശ് , പബ്ലിസിറ്റി ഡിസൈന്‍സ് യെല്ലോടൂത്ത്‌സ്.

പഠിക്കുന്ന കാലം വരെ മലയാളം സിനിമകള്‍ കണ്ടിട്ടേയില്ല, ആദ്യമായി കണ്ടത് ആ ഷൈന്‍ ടോം ചിത്രം: കതിര്‍

സൗഹൃദങ്ങളും വ്യക്തിബന്ധങ്ങളും സിനിമയ്ക്കായി ഉപയോ​ഗിച്ചിട്ടില്ല, രണ്ടും രണ്ടാണ്: അരുണ്‍ ചെറുകാവില്‍

കടൽ ഇങ്ങനെ കേറും, കൊറേ സാധനങ്ങൾ കൊണ്ടുപോകും, ഈ തീരത്ത് തന്നെ ഞങ്ങൾ തകർന്ന് തീരും | കടൽ കവരുന്ന കണ്ണമാലി | News Documentary

സാഗര്‍ ഏലിയാസ് ജാക്കിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് ഓഡീഷനിലൂടെ, അതിലും ഒരു ഭാഗ്യം ലഭിച്ചിരുന്നു: സുധി കോപ്പ

മൈക്കിള്‍ ജാക്സന്‍റേത് പോലുള്ള ഗാനങ്ങള്‍ ചെയ്യണമെന്ന് വലിയ ആഗ്രഹമായിരുന്നു: വിധു പ്രതാപ്

SCROLL FOR NEXT