Music

ഗോപിസുന്ദറിന്റെ ‘ചെമ്മാനമേ നീ’, റൊമാന്റിക് ട്രാക്കില്‍ അമിത് ചക്കാലക്കല്‍

THE CUE

ഗോപിസുന്ദറിന്റെ സംഗീത സംവിധാനത്തില്‍ യുവം എന്ന സിനിമയിലെ ചെമ്മാനമേ എന്ന ആദ്യ ഗാനം. അമിത് ചക്കാലക്കല്‍ നായകനാകുന്ന സിനിമയിലെ ഗാനം ആന്റണി വര്‍ഗീസ് ആണ് പുറത്തുവിട്ടത്. പിങ്കു പീറ്റര്‍ ആണ് രചനയും സംവിധാനവും. ബി കെ ഹരിനാരായണന്‍ ആണ് ഗാനരചയിതാവ്. ലിബിന്‍ സക്കരിയ ആണ് ചെമ്മാനമേ നീ എന്ന ഗാനം പാടിയിരിക്കുന്നത്.

വണ്‍സ് അപ്പോണ്‍ എ ടൈം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി മക്കോറ നിര്‍മിച്ച ചിത്രത്തില്‍ ഡയാന ഹമീദ്, അഭിഷേക് രവീന്ദ്രന്‍, നിര്‍മല്‍ പാലാഴി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോണ്‍ കുട്ടി എഡിറ്റിംഗും സജിത്ത് പുരുഷന്‍ ഛായാഗ്രഹണവും ചെയ്തിരിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് അമല്‍ ചന്ദ്രനും വസ്ത്രാലങ്കാരം സമീറ സനീഷുമാണ്.

വാരിക്കുഴിയിലെ കൊലപാതകം എന്ന ത്രില്ലര്‍ സിനിമയില്‍ അമിത് ചക്കാലക്കല്‍ അവതരിപ്പിച്ച ഫാദര്‍ വിന്‍സന്റ് എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ സിനിമയ്ക്ക് ശേഷം അമിത് നായകനായി എത്തുന്ന സിനിമയുമാണ് യുവം. യുവം ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ ജയസൂര്യയാണ് പുറത്തിറക്കിയിരുന്നത്. ജയസൂര്യക്കൊപ്പം പ്രേതം ടുവില്‍ തപസ് മേനോന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അമിത് ആണ്.

ബോക്‌സ് ഓഫീസിൽ നിവിൻ പോളി - ഗിരീഷ് എ ഡി - ഭാവന സ്റ്റുഡിയോസ് മാജിക്; 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' രണ്ടാം ട്രെയിലർ

പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ എന്നാ സിനിമയിൽ ഏറ്റവും എക്സൈറ്റ് ചെയ്യിപ്പിച്ചത് അതിന്റെ തിരക്കഥ: വിജയരാഘവൻ

ബിജു മേനോന് പിറന്നാൾ സമ്മാനം; നടന്റെ ജന്മദിനത്തിൽ 'അവറാച്ചൻ ആൻഡ് സൺസ്' പുതിയ ഗാനം പുറത്ത്

ബെത്‌ലഹേം കുടുംബ യൂണിറ്റ്; നമ്മളോടൊപ്പം ഇരുന്ന് ചിരിക്കുന്ന, പ്രണയിക്കുന്ന സിനിമ

ജോജുവിനെതിരെ ഉർവശിയുടെ നിയമപോരാട്ടം; 'ആശ' സെൻസറിങ് പൂർത്തിയായി

SCROLL FOR NEXT