Music

ഹരിശങ്കറിന്റെയും ശ്വേത മോഹന്റെയും ശബ്ദത്തില്‍ ‘അല്‍മല്ലു’വിലെ രണ്ടാമത്തെ ഗാനം 

THE CUE

ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന നമിത പ്രമോദ് ചിത്രം അല്‍ മല്ലുവിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. രഞ്ജിന്‍ രാജിന്റെ സംഗീതത്തില്‍ പുറത്തിറങ്ങിയ ഗാനം ആലപിച്ചിരിക്കുന്നത് ഹരിശങ്കറും ശ്വേത മോഹനും ചേര്‍ന്നാണ്. ബി കെ ഹരിനാരായണന്റേതാണ് വരികള്‍.

പ്രവാസിയായ ഒരു യുവതിയുടെ ജീവിതമാണ് ചിത്രം പറയുന്നത്. നമിത പ്രമോദ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ഒരു സസ്പെന്‍സ് ത്രില്ലര്‍ കൂടിയാണെന്നാണ് സൂചന. ദുബായ്, അബുദാബി എന്നിവിടങ്ങളില്‍ ചിത്രീകരിച്ച ചിത്രത്തില്‍ പുതുമുഖം ഫാരിസാണ് നായകന്‍. മിയ, സിദ്ദിഖ്, ലാല്‍ മിഥുന്‍ രമേശ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, മാധുരി, ഷീലു ഏബ്രഹാം, സിനില്‍ സൈനുദ്ദീന്‍, വരദ, ജെന്നിഫര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രം ഈ മാസം 17ന് റിലീസ് ചെയ്യും.

ജനപ്രിയന്‍, റോമന്‍സ്, ഹാപ്പി ജേര്‍ണി, തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ബോബന്‍ സാമുവല്‍. വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായ വികടകുമാരനാണ് ഇതിന് മുന്‍പ് ബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത ചിത്രം. അല്‍ മല്ലുവിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും സംവിധായകന്‍ തന്നെയാണ്. മെഹ്ഫില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജില്‍ മജീദാണ് ചിത്രം നിര്‍മിക്കുന്നത്.

ബോക്‌സ് ഓഫീസിൽ നിവിൻ പോളി - ഗിരീഷ് എ ഡി - ഭാവന സ്റ്റുഡിയോസ് മാജിക്; 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' രണ്ടാം ട്രെയിലർ

പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ എന്നാ സിനിമയിൽ ഏറ്റവും എക്സൈറ്റ് ചെയ്യിപ്പിച്ചത് അതിന്റെ തിരക്കഥ: വിജയരാഘവൻ

ബിജു മേനോന് പിറന്നാൾ സമ്മാനം; നടന്റെ ജന്മദിനത്തിൽ 'അവറാച്ചൻ ആൻഡ് സൺസ്' പുതിയ ഗാനം പുറത്ത്

ബെത്‌ലഹേം കുടുംബ യൂണിറ്റ്; നമ്മളോടൊപ്പം ഇരുന്ന് ചിരിക്കുന്ന, പ്രണയിക്കുന്ന സിനിമ

ജോജുവിനെതിരെ ഉർവശിയുടെ നിയമപോരാട്ടം; 'ആശ' സെൻസറിങ് പൂർത്തിയായി

SCROLL FOR NEXT