Music

സംഹാരഭാവത്തില്‍ രമ്യാകൃഷ്ണന്‍, ബിജിബാലിന്റെ ഈണത്തില്‍ സിതാരയുടെ ‘തീ തുടികളുയരെ’

THE CUE

രമ്യാ കൃഷ്ണന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സംഹാര രൗദ്ര ഭാവങ്ങളുമായി ആകാശഗംഗ രണ്ടാം ഭാഗത്തിലെ വീഡിയോ സോംഗ്. സിനിമയുടെ ഹൊറര്‍ മൂഡിലേക്ക് ക്ഷണിക്കുന്ന ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് ബിജിബാല്‍ ആണ്. സിതാരയാണ് പാടിയിരിക്കുന്നത്. ബി കെ ഹരിനാരായണനാണ് രചന. ഇരുപത് വര്‍ഷത്തിന് ശേഷം തന്റെ സൂപ്പര്‍ഹിറ്റ് ഹൊറര്‍ ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി വിനയന്‍ എത്തുമ്പോള്‍ ഛായാഗ്രഹണം ബോളിവുഡ് സിനിമകള്‍ക്കായി ക്യാമറ ചലിപ്പിച്ച പ്രകാശ് കുട്ടിയാണ്. രമ്യാ കൃഷ്ണനെ കൂടാതെ വിഷ്ണു വിനയ്, ശ്രീനാഥ് ഭാസി, വീണാ നായര്‍, വിഷ്ണു ഗോവിന്ദ്, റിയാസ്, സലിംകുമാര്‍ എന്നിവരും സിനിമയിലുണ്ട്.

ആദ്യ ഭാഗത്തിലെ പ്രധാന ലൊക്കേഷനായിരുന്ന മന തന്നെ ആസ്പദമാക്കിയാണ് രണ്ടാം ഭാഗവും ഒരുക്കിയിരിക്കുന്നത്. ആദ്യ ഭാഗത്തിന്റെ കഥ പരാമര്‍ശിച്ചുകൊണ്ടാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. ആകാശഗംഗയില്‍ ദിവ്യാ ഉണ്ണിയും റിയാസും അവതരിപ്പിച്ച കഥാപാത്രങ്ങളുടെ മകളാണ് രണ്ടാം ഭാഗത്തില്‍ കേന്ദ്രകഥാപാത്രം. മനയിലേക്ക് തിരിച്ചെത്തുന്ന പെണ്‍കുട്ടിയെയും സുഹൃത്തുക്കളെയുമെല്ലാം ട്രെയിലറില്‍ കാണാം. മലയാളിയെ പേടിപ്പിച്ചിട്ടുള്ള ആകാശഗംഗയുടെ രണ്ടാം ഭാഗവും മറ്റൊരു വ്യത്യസ്തമായ പ്രേതകഥ പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിക്കുമെന്നാണ് സൂചന.

ഗ്രാഫിക്‌സിന്റെ സഹായത്തോടെ ആദ്യ ഭാഗത്തില്‍ മയൂരി അവതരിപ്പിച്ച ഗംഗ എന്ന കഥാപാത്രത്തെ പുനരാവിഷ്‌കരിച്ചിട്ടുള്ള ചിത്രത്തില്‍ ആദ്യഭാഗത്തിലെ പുതുമഴയായ് വന്നു നീ എന്ന ഗാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആകാശഗംഗ ചെയ്യുമ്പോള്‍ ഗ്രാഫിക്സിന്റെയോ ഡി.ടി.എസിന്റെയോ സാധ്യതകള്‍ ഉണ്ടായിരുന്നില്ല. പുതിയ കാലത്തെ സാങ്കേതിക വിദ്യകളെ പരമാവധി ഉപയോഗപ്പെടുത്തിയാണ് ആകാശഗംഗ രണ്ടാം ഭാഗമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. 20 വര്‍ഷം മുമ്പ് ആദ്യഭാഗം ചിത്രീകരിച്ച ഒളപ്പമണ്ണ മനയിലാണ് രണ്ടാം ഭാഗത്തിലെ പ്രധാന രംഗങ്ങള്‍ ഷൂട്ട് ചെയ്തത്. ആകാശ് ഫിലിംസിന്റെ ബാനറില്‍ വിനയന്‍ തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT