Entertainment

മോഹന്‍ലാലിന് മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന ഓവര്‍സീസ് റൈറ്റ്, പൂര്‍ത്തിയാകുംമുമ്പ് മരക്കാര്‍ വിതരണാവകാശം റെക്കോര്‍ഡ് തുകയ്ക്ക്

THE CUE

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ നൂറ് കോടി ചിത്രങ്ങളും ഏക 200 കോടി ചിത്രവും സ്വന്തം പേരിലാക്കിയ മോഹന്‍ലാലിന് പുതിയ റെക്കോര്‍ഡ്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഓവര്‍സീസ് അവകാശം റെക്കോര്‍ഡ് തുകയ്ക്ക് നല്‍കി. ഗള്‍ഫ് മേഖലയിലെ വമ്പന്‍മാരായ ഫാര്‍സ് ഫിലിംസാണ് പ്രിയദര്‍ശന്‍ സിനിമയുടെ ഓവര്‍സീസ് റൈറ്റ്‌സ് സ്വന്തമാക്കിയത്. സിനിമയുടെ ഓവര്‍സീസ് റൈറ്റ്‌സ് അഹമ്മദ് കോച്‌ലിന്‍ നേതൃത്വം നല്‍കുന്ന ഫാര്‍സിന് നല്‍കിയതായി നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും അറിയിച്ചു. 100 കോടി ബജറ്റില്‍ നാലിലേറെ ഭാഷകളിലായാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം പ്രദര്‍ശനത്തിനെത്തുന്നത്. അടുത്തവര്‍ഷം വിഷു റിലീസായി ചിത്രമെത്തുമെന്നാണ് സൂചന.

മരക്കാര്‍ ചിത്രീകരണം 

പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫര്‍ ആഗോള ബോക്‌സ് ഓഫീസില്‍ 200 കോടി കടന്നതോടെയാണ് മോഹന്‍ലാല്‍ സിനിമകളുടെ വിപണിമൂല്യം വീണ്ടും കുതിച്ചുയര്‍ന്നത്. സാറ്റലൈറ്റ് അവകാശത്തേക്കാള്‍ ഉയര്‍ന്ന തുകയ്ക്കാണ് ആമസോണ്‍ പ്രൈമിന് ഡിജിറ്റല്‍ സംപ്രേഷണവകാശം നല്‍കിയതെന്ന് സംവിധായകന്‍ പൃഥ്വിരാജ് സുകുമാരന്‍ പറഞ്ഞിരുന്നു. ലൂസിഫറിന്റെ ഇരട്ടി തുകയ്ക്കാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഓവര്‍സീസ് വിറ്റതെന്നാണ് അറിയുന്നത്. തുക വെളിപ്പെടുത്താന്‍ നിര്‍മ്മാതാവും വിതരണക്കാരനും തയ്യാറായിട്ടില്ല.

ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസിനൊപ്പം സന്തോഷ് ടി കുരുവിളയുടെ മൂണ്‍ലൈറ്റ് എന്റര്‍ടെയിന്‍മെന്റും, കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്നാണ മരക്കാര്‍ നിര്‍മ്മിക്കുന്നത്. ഫാന്റസിയും ചരിത്രവും ഇടകലര്‍ന്ന മാസ് എന്റര്‍ടെയിനറാണ് മരക്കാര്‍ എന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. തിരു ആണ് ക്യാമറ. അനി ഐ വി ശശിയും പ്രിയദര്‍ശനൊപ്പം തിരക്കഥയില്‍ പങ്കാളിയാണ്. കൂറ്റന്‍ വിഎഫ്എക്‌സ് സെറ്റുകളിലാണ് സിനിമയിലെ കടല്‍ രംഗങ്ങള്‍ ചിത്രീകരിച്ചത്.

മരക്കാര്‍ ലൊക്കേഷനില്‍ അജിത് 

അര്‍ജുന്‍,മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, ഫാസില്‍, സിദ്ദീഖ്, പ്രണവ് മോഹന്‍ലാല്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ ചിത്രത്തിലുണ്ട്.

നാല് ഭാഷകളിലെയും ഓവര്‍സീസ് വിതരണാവകാശമാണ് ഫാര്‍സ് സ്വന്തമാക്കിയതെന്നറിയുന്നു.

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

SCROLL FOR NEXT