Master Stroke

സീന്‍ കഴിഞ്ഞ് മോഹന്‍ലാലിനെ കെട്ടിപ്പിടിച്ച് അമരീഷ് പുരി കരഞ്ഞു : പ്രിയദര്‍ശന്‍; മാസ്റ്റര്‍ സ്‌ട്രോക്ക്

മനീഷ് നാരായണന്‍

കാലാപാനിയുടെ വിഷ്വലിന്റെ മുഴുവന്‍ ക്രെഡിറ്റും അവകാശപ്പെട്ടത് സാബു സിറിലിനെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. ദ ക്യൂ വീഡിയോ ഇന്റര്‍വ്യൂ സീരീസായ മാസ്റ്റര്‍ സ്‌ട്രോക്ക് രണ്ടാം ഭാഗത്തിലാണ് പ്രിയന്‍ കാലാപാനിയെക്കുറിച്ച് സംസാരിച്ചത്.

കാലാപാനിയിലെ കാലഘട്ടം റിക്രിയേറ്റ് ചെയ്തതില്‍ അതിന്റെ ഡീറ്റെയിലിംഗില്‍ ഫുള്‍ ക്രെഡിറ്റും സാബു സിറിലിനാണ്. ഛായാഗ്രാഹകന്‍ സന്തോഷ് ശിവനും കലാ സംവിധായകന്‍ സാബു സിറിലും എനിക്ക് പിന്നിലെ നെടുംതൂണുകളായിരുന്നു. അതിനൊപ്പം എന്തും ചെയ്യാം, എവിടെയും ചാടാം എന്ന പകരംവയ്ക്കാനില്ലാത്ത ആത്മസമര്‍പ്പണവുമായി മോഹന്‍ലാലും. മോഹന്‍ലാലിന്റെ ഗോവര്‍ധന്‍ അമരീഷ് പുരിയുടെ ഷൂ നക്കുന്ന രംഗം അത് ഒറിജിനലായി ചിത്രീകരിച്ചതാണ്. ആ സീന്‍ എടുത്തുകഴിഞ്ഞപ്പോള്‍ അമരീഷ് പുരി ലാലിനെ കെട്ടിപ്പിടിച്ച് കരഞ്ഞു. ലോകത്ത് ഒരു നടന്‍ ഇത് പോലെ ചെയ്യില്ലെന്ന് അമരീഷ് പുരി ലാലിനോട് പറഞ്ഞു. ഒരു അഡ്ജസ്റ്റ്‌മെന്റും വേണ്ടാ എന്നാണ് ഓരോ രംഗത്തിലും ലാല്‍ പറഞ്ഞത്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT