Entertainment

ഡ്യൂപ്പില്ലാതെ ആക്ഷന്‍ രംഗം: ഷൂട്ടിങിനിടെ മഞ്ജു വാര്യര്‍ക്ക് പരുക്ക് 

THE CUE

സിനിമാ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരുക്ക്. നവാഗതരായ രഞ്ജീത് കമല ശങ്കര്‍, സലീല്‍ വി എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രം ചതുര്‍മുഖത്തിന്റെ തിരുവനന്തപുരത്തെ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ചായിരുന്നു അപകടമുണ്ടായത്. ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ താഴെ വീണ മഞ്ജുവിന്റെ കാലിനാണ് പരുക്ക് പറ്റിയത്. പരുക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോര്‍ട്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മഞ്ജു വാര്യര്‍ ഇത്തരമൊരു സീക്വന്‍സില്‍ അഭിനയിക്കുന്നത് ആദ്യമായാണ്, ചിത്രീകരണത്തിന്റെ തുടക്കത്തില്‍ ഡ്യൂപ്പിനെ വെച്ച് ഈ രംഗങ്ങള്‍ ചിത്രീകരിക്കാന്‍ അണിയറപ്രവര്‍ത്തര്‍ ആലോചിച്ചുവെങ്കിലും മഞ്ജുവിന്റെ താല്‍പര്യപ്രകാരം അത് വേണ്ടെന്ന് വെക്കുകയായിരുന്നുവെന്നാണ് ചിത്രത്തിന്റെ സംവിധായകരില്‍ ഒരാളായ സലീല്‍ വി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്. പരുക്ക് കാര്യമാക്കാതെ മഞ്ജു ചിത്രീകരണവുമായി സഹകരിക്കുകയായിരുന്നുവെന്നും സലീല്‍ കൂട്ടിച്ചേര്‍ത്തു.

മഞ്ജുവാര്യരും സണ്ണിവെയ്‌നും ഒന്നിക്കുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രത്തിനായി ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. അലന്‍സിയര്‍, രഞ്ജി പണിക്കര്‍, ശ്രീകാന്ത് മുരളി, ഷാജു ശ്രീധര്‍, ബാലാജി ശര്‍മ്മ, നവാസ് വള്ളിക്കുന്ന്, നിരഞ്ജന അനൂപ്, ബാബു അന്നൂര്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ജിസ് ടോംസ് മൂവീസിന്റെ ബാനറില്‍ ജിസ് ടോംസ്, ജെസ്റ്റിന്‍ തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT