Entertainment

മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാര്‍ വരും, യഥാര്‍ത്ഥ കുഞ്ഞാലിമരക്കാരെന്ന് നിര്‍മ്മാതാവിന്റെ പ്രഖ്യാപനം 

THE CUE

മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലിമരക്കാര്‍ എന്ന സിനിമ പ്രഖ്യാപിച്ചത് ഓഗസ്റ്റ് സിനിമാസ് ആണ്. ആദ്യം അമല്‍ നിരദ്, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവരുടെ പേരുകള്‍ക്കൊപ്പമാണ് സിനിമ പ്രഖ്യാപിച്ചത്. എന്നാല്‍ സന്തോഷ് ശിവന്‍ കുഞ്ഞാലിമരക്കാറിന്റെ ഛായാഗ്രഹണവും സംവിധാനവും നിര്‍വഹിക്കുമെന്ന് പിന്നീട് നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചു. ശങ്കര്‍ രാമകൃഷ്ണനും ടിപി രാജീവനും ചേര്‍ന്നാണ് രചന. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ കുഞ്ഞാലിമരക്കാര്‍ എന്ന പേരില്‍ സിനിമ പ്രഖ്യാപിച്ചതോടെ മരക്കാരുടെ റോളില്‍ ആദ്യം ആരെത്തുമെന്നായി ചര്‍ച്ച. പ്രിയദര്‍ശന്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത കുഞ്ഞാലിമരക്കാര്‍ ഈ വര്‍ഷം ഡിസംബറില്‍ തിയറ്ററുകളിലെത്താനിരിക്കെ ആദ്യം പ്രഖ്യാപിച്ച കുഞ്ഞാലിമരക്കാര്‍ വരുമെന്ന് അറിയിച്ചിരിക്കുകയാണ് നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ്.

യഥാര്‍ത്ഥ കുഞ്ഞാലിമരക്കാരെന്നാണ് ജോബി ജോര്‍ജ്ജ് സിനിമയെ വിശേഷിപ്പിക്കുന്നത്. മൂന്ന് സിനിമകളാണ് ജോബി ജോര്‍ജ്ജ് ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ പ്രഖ്യാപിച്ചത്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം. മമ്മൂട്ടിയുടെ രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ സിനിമകളുടെ സംവിധായകനാണ് അജയ് വാസുദേവ്. വമ്പന്‍ കാന്‍വാസിലുള്ള മാസ് ഫാമിലി ചിത്രമാണ് ഇതെന്ന് നിര്‍മ്മാതാവ്. മമ്മൂട്ടിയുടെ ന്യൂഡല്‍ഹി, കോട്ടയം കുഞ്ഞച്ചന്‍ എന്നീ സൂപ്പര്‍ഹിറ്റുകളുടെ രചയിതാവ് ഡെന്നീസ് ജോസഫ് രചന നിര്‍വഹിച്ച് പ്രമോദ് പപ്പന്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രവും പിന്നാലെ കുഞ്ഞാലിമരക്കാരും എത്തുമെന്ന് നിര്‍മ്മാതാവ് അറിയിക്കുന്നു.

രാജ്യത്തെയും വിദേശത്തെയും സാങ്കേതിക വിദഗ്ധരും താരങ്ങളും അണിനിരക്കുന്ന ചിത്രമായതിനാല്‍ ആണ് കുഞ്ഞാലിമരക്കാരുടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകാത്തതെന്നും ജോബി പറയുന്നു. മമ്മൂട്ടി നായകനായ കസബ, അബ്രഹാമിന്റെ സന്തതികള്‍ എന്നീ സിനിമകളുടെ നിര്‍മ്മാതാക്കളാണ് ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്റ്. വിഷുച്ചിത്രമായെത്തിയ മധുരരാജയ്ക്ക് ശേഷം ഉണ്ട, മാമാങ്കം എന്നീ സിനിമകളാണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്. ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത പതിനെട്ടാം പടിയില്‍ അതിഥി താരമായും മമ്മൂട്ടി എത്തുന്നുണ്ട്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT