Entertainment

‘മാന്യയായ പെണ്‍കുട്ടിയുടെ വസ്ത്രമാണോ ഇതെ’ന്ന് സ്വയംപ്രഖ്യാപിത സദാചാരക്കാര്‍, പൊളിച്ചടുക്കുന്ന മറുപടിയുമായി മാളവികാ മോഹനന്‍

വസ്ത്രധാരണത്തിലെ മാന്യതയും മാന്യയായ പെണ്‍കുട്ടി എങ്ങനെ വസ്ത്രം ധരിക്കണമെന്നുമുള്ള സദാചാര ക്ലാസുമായി ആളുകളെത്തിയത്.

THE CUE

വസ്ത്രധാരണത്തിന്റെ കാര്യത്തിലും അഭിപ്രായത്തിന്റെ കാര്യത്തിലും സ്വയംപ്രഖ്യാപിത സദാചാര സംരക്ഷകരുടെയും വിശ്വാസ സംരക്ഷകരായ ആള്‍ക്കൂട്ടത്തിന്റെയും ആക്രമണവും സൈബര്‍ ബുള്ളിയിംഗും നിരന്തരം നേരിടേണ്ടി വരുന്നവരാണ് അഭിനേത്രിമാര്‍. മാജിദ് മജീദിയുടെ ബിയോണ്ട് ദ ക്ലൗഡ്‌സ് എന്ന സിനിമയിലൂടെ ബോളിവുഡില്‍ ചുവടുറപ്പിക്കുന്ന മലയാളി മാളവികാ മോഹനനാണ് ഇക്കൂട്ടരുടെ പുതിയ ഇര. വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ പെരുമാറ്റച്ചട്ടം അടിച്ചേല്‍പ്പിക്കാന്‍ കമന്റിലെത്തിയ ആള്‍ക്കൂട്ടത്തെ മര്യാദ പഠിപ്പിച്ചിരിക്കുയാണ് മാളവിക. ഹാഫ് ജീന്‍സിലും ടീ ഷര്‍ട്ടിലുമായി നടത്തിയ ഫോട്ടോ ഷൂട്ട് ചിത്രം ഇന്‍സറ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത മാളവിക അതിനൊപ്പം തമാശ കലര്‍ത്തി ഫോട്ടോ ഷൂട്ടിനെക്കുറിച്ചൊരു കുറിപ്പുമിട്ടു. ഇതിനുള്ള കമന്റിലാണ് മലയാളത്തിലും ഇംഗ്ലീഷിലുമായി മാളവികയെ വസ്ത്രധാരണത്തിലെ മാന്യതയും മാന്യയായ പെണ്‍കുട്ടി എങ്ങനെ വസ്ത്രം ധരിക്കണമെന്നുമുള്ള സദാചാര ക്ലാസുമായി ആളുകളെത്തിയത്.

മാന്യതയുള്ള പെണ്‍കുട്ടി എങ്ങനെയാണ് വസ്ത്രം ധരിക്കേണ്ടതെന്ന നിരവധി കമന്റുകളും അഭിപ്രായങ്ങളും കേട്ടു. അത് പരിഗണിച്ച് വളരെ മാന്യതയുള്ള രീതിയില്‍ വസ്ത്രം ധരിച്ച ഒരു ചിത്രം കൂടി പങ്കുവയ്ക്കുന്നു. എനിക്ക് ഇഷ്ടമുള്ളതെന്തോ അത് ഞാന്‍ ധരിക്കും.
മാളവികാ മോഹനന്‍

ആദ്യം ഷെയര്‍ ചെയ്ത അതേ സീരീസിലുള്ള ഫോട്ടോ ഷൂട്ടിലെ ഒരു ചിത്രം കൂടി പങ്കുവച്ചാണ് സൈബര്‍ ബുള്ളിയിംഗ് കൂട്ടത്തെ മാളവികാ മോഹനന്‍ പൊളിച്ചടുക്കിയത്.

മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം പട്ടം പോലെ എന്ന സിനിമയില്‍ നായികയായിരുന്നു മാളവിക. നിര്‍ണായകം, ദ ഗ്രേറ്റ് ഫാദര്‍ എന്നീ സിനിമകളില്‍ കാരക്ടര്‍ റോളുകളിലെത്തിയ മാളവികയ്ക്ക് ലഭിച്ച ബ്രേക്ക് ആയിരുന്നു മാജിദ് മജീദിയുടെ ഹിന്ദി സിനിമ. ദീപികാ പദുക്കോണിനെ പരിഗണിച്ച റോളിലാണ് മാളവികയ്്ക്ക് അവസരം ലഭിച്ചത്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത രജിനികാന്ത് ചിത്രം പേട്ടയിലും മാളവിക അഭിനയിച്ചിരുന്നു. ബോളിവുഡിലെ മുന്‍നിര ഛായാഗ്രാഹകനായ കെ യു മോഹനന്റെയും മാധ്യമപ്രവര്‍ത്തക ബീനാ മോഹന്റെയും മകളാണ് മാളവികാ മോഹനന്‍.

രണ്ടാമത്തെ പോസ്റ്റിന് കമന്റില്‍ അഭിനന്ദനവുമായി പാര്‍വതി തിരുവോത്ത്, ശ്രിന്ദാ തുടങ്ങിയവര്‍ എത്തി.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT