Entertainment

മഞ്ജു വാര്യരും ബിജുമേനോനും, സംവിധായകനായി മധു വാര്യര്‍

THE CUE

നടനും നിര്‍മ്മാതാവുമായ മധു വാര്യര്‍ സംവിധായകനാകുന്നു. ബിജു മേനോനും മഞ്ജു വാര്യരും കേന്ദ്രകഥാപാത്രങ്ങളാകുന്ന സിനിമ ഒക്ടോബറില്‍ തുടങ്ങും. മഞ്ജു വാര്യരുടെ സഹോദരനാണ് മധു വാര്യര്‍. മധു വാര്യരുടെ കഥയ്ക്ക് പ്രമോദ് മോഹനാണ് തിരക്കഥ. ബിജു മേനോനെ നായകനാക്കി ഒരായിരം കിനാക്കള്‍ എന്ന സിനിമ ചെയ്ത സംവിധായകനാണ് പ്രമോദ് മോഹന്‍. പി സുകുമാര്‍ ഛായാഗ്രഹണവും ബിജിബാല്‍ സംഗീത സംവിധാനവും നിര്‍വഹിക്കും.

നിരവധി ചിത്രങ്ങളില്‍ ബിജു മേനോനും മഞ്ജു വാര്യരും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. ടികെ രാജീവ്കുമാറിന്റെ കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന സിനിമയിലാണ് ഇരുവരും ഒടുവില്‍ ഒന്നിച്ചെത്തിയത്. ഈ ചിത്രത്തില്‍ നെഗറ്റീവ് റോളിലായിരുന്നു ബിജു മേനോന്‍. പ്രണയവര്‍ണ്ണങ്ങള്‍, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, കുടമാറ്റം, ഇന്നലെകളില്ലാതെ എന്നീ സിനിമകളിലും ഇരുവരും ഒന്നിച്ചെത്തിയിട്ടുണ്ട്.

വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന അസുരന്‍ എന്ന ചിത്രമാണ് മഞ്ജു വാര്യര്‍ ഇപ്പോള്‍ പൂര്‍ത്തിയാക്കിയത്. ധനുഷ് ആണ് നായകന്‍. പ്രിയദര്‍ശന്റെ മോഹന്‍ലാല്‍ ചിത്രം കുഞ്ഞാലിമരക്കാര്‍, സന്തോഷ് ശിവന്‍ ചിത്രം ജാക്ക് ആന്‍ഡ് ജില്‍ എന്നിവയും മഞ്ജുവിന്റെ വരാനിരിക്കുന്ന സിനിമകളാണ്.

കാമ്പസ് എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ മധു വാര്യര്‍ സ്വ ലേ, മായാമോഹിനി എന്നീ സിനിമകളുടെ സഹനിര്‍മ്മാതാവാണ്.

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT