Entertainment

മമ്മൂട്ടിയോട് സ്‌നേഹവും ആരാധനയുമെന്ന് എംടി; ഗുരുതുല്യനെന്ന് മമ്മൂട്ടി

THE CUE

മമ്മൂട്ടിയോട് സ്‌നേഹവും ആരാധനയുമാണെന്ന് എം ടി വാസുദേവന്‍ നായര്‍. മമ്മൂട്ടി തന്റെ സുഹൃത്തും സഹോദരനും ജീവിതത്തിന്റെ ഭാഗവുമാണെന്ന് എംടി പറഞ്ഞു. മറ്റു ഭാഷകള്‍ക്ക് കടം കൊടുത്താലും തിരിച്ചുവാങ്ങി മലയാളം എന്നും സൂക്ഷിക്കുന്ന കെടാവിളക്കാണ് മമ്മൂട്ടി. മുതിര്‍ന്ന നടന് പി വി സാമി മെമ്മോറിയല്‍ ആന്‍ഡ് സോഷ്യോ കള്‍ച്ചറല്‍ അവാര്‍ഡ് നല്‍കുന്നതിനിടെയായിരുന്നു എഴുത്തുകാരന്റെ പ്രതികരണം. അദ്ദേഹത്തിന് അവാര്‍ഡ് നല്‍കാന്‍ തന്നെ തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നും എംടി വ്യക്തമാക്കി. പ്രസംഗത്തിന് ശേഷം ഇരുവരും ആലിംഗനം ചെയ്യുകയും ചെയ്തു. എംടി ഗുരുതുല്യനാണെന്ന് മമ്മൂട്ടി പ്രതികരിച്ചു.

സിനിമക്ക് അപ്പുറത്തേക്ക് തനിക്ക് ഒരു പ്രവര്‍ത്തനമേഖലയില്ല. സിനിമയാണ് തന്റെ മേഖല. മറ്റെല്ലാം ആഗ്രഹങ്ങളാണ്.
മമ്മൂട്ടി

സാമൂഹിക സേവനത്തിനാണ് ഈ അവാര്‍ഡെന്ന് എല്ലാവരും ഓര്‍മ്മപ്പെടുത്തുന്നുണ്ട്. അതിനാല്‍ സേവന മേഖലകളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കുറേക്കൂടി ജാഗ്രത പുലര്‍ത്താന്‍ ശ്രമിക്കുമെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. ആരോഗ്യമന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ എംപി വീരേന്ദ്രകുമാര്‍, സംവിധായകന്‍ സന്ത്യന്‍ അന്തിക്കാട്, സിപി ജോണ്‍, ജോസഫ് സി മാത്യു എന്നിവരും പങ്കെടുത്തു.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT