Entertainment

മലയാളത്തില്‍ പുതിയ റെക്കോര്‍ഡിട്ട് മോഹന്‍ലാല്‍, സംവിധായകനായ ആദ്യ സിനിമ 200 കോടി കടത്തി പൃഥ്വിരാജ്

THE CUE

മലയാളത്തിലെ ആദ്യ നൂറ് കോടി കളക്ഷന്‍, 150 കോടി കളക്ഷന്‍, ഇപ്പോള്‍ 200 കോടി ക്ലബ്ബ്. മൂന്ന് വമ്പന്‍ നേട്ടങ്ങള്‍ ആദ്യമായി സ്വന്തമാക്കിയ താരവും 150 കോടി പിന്നിട്ട രണ്ട് ചിത്രവും 200 കോടി ക്ലബ്ബിലെത്തിയ ഏക ചിത്രവുമുളള മലയാളി നടനുമായിരിക്കുകയാണ് മോഹന്‍ലാല്‍. ആദ്യമായി സംവിധാനം ചെയ്ത ചിത്രം 200 കോടി കടത്തിയ സംവിധായകനായി മാറിയിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരന്‍. വേള്‍ഡ് വൈഡ് കളക്ഷനിലാണ് ലൂസിഫര്‍ 200 കോടി കടന്നത്.

വേള്‍ഡ് വൈഡ് റിലീസില്‍ മലയാള സിനിമയ്ക്ക് പുതിയ സാധ്യതകള്‍ തുറന്നിടുന്നതാണ് ലൂസിഫറിന്റെ വിജയമെന്ന് ബോക്സ് ഓഫീസ് വിദഗ്ധര്‍ പറയുന്നു. റിലീസ് ദിവസം തന്നെ ആഗോള റിലീസിനുള്ള സാധ്യതയൊരുങ്ങും. ആന്റണി പെരുമ്പാവൂരാണ് ലൂസിഫറിന്റെ നിര്‍മ്മാതാക്കള്‍. മോഹന്‍ലാല്‍ അതിഥിതാരമായ നിവിന്‍ പോളി ചിത്രം കായംകുളം കൊച്ചുണ്ണി 100 കോടി പിന്നിട്ടതായി നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ടിരുന്നു. മോഹന്‍ലാലിന് പുറമേ പൃഥ്വിരാജ്, മഞ്ജുവാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, വിവേക് ഒബ്റോയി എന്നിവരും ലൂസിഫറില്‍ ഉണ്ട്. മുരളി ഗോപി രചന നിര്‍വഹിച്ച മാസ് മസാലാ സ്വഭാവമുള്ള സിനിമയില്‍ സ്റ്റീഫന്‍ നെടുമ്പിള്ളിയെന്നും അബ്രാം ഖുരേഷി എന്നും പേരുള്ള കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തിയത്. സുജിത് വാസുദേവാണ് ക്യാമറ കൈകാര്യം ചെയ്തത്. ഒന്നരപ്പതിറ്റാണ്ടിന് ശേഷം സൗദിയില്‍ റിലീസ് ചെയ്യുന്ന മലയാള ചിത്രവുമായിരുന്നു ലൂസിഫര്‍

കേരളത്തിനൊപ്പം ഗള്‍ഫ് മേഖലകളിലെയും യൂറോപ്പ്-യുഎസ് കളക്ഷനുമാണ് ലൂസിഫറിന് 200 കോടിയിലേക്കുള്ള മുന്നേറ്റം എളുപ്പമാക്കിയത് എന്നറിയുന്നു. എട്ട് ദിവസം കൊണ്ടാണ് ലൂസിഫര്‍ 100 കോടി പിന്നിട്ടിരുന്നത്. മുരളി ഗോപിയാണ് ലൂസിഫറിന്റെ രചയിതാവ്. ലൂസിഫര്‍ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം 200 കോടി ഔദ്യോഗിക അറിയിപ്പിന് പിന്നാലെ ഉണ്ടാകുമെന്നാണ് സൂചന. പൃഥ്വിരാജും മുരളി ഗോപിയും സിനിമയുടെ തുടര്‍ച്ചയുണ്ടാകുമെന്ന് സൂചന നല്‍കിയിരുന്നു.

ഏറ്റവും വേഗത്തില്‍ 100 കോടി/150 കോടി/ 200 കോടി എന്നീ നേട്ടവും ലൂസിഫറിന്റെ റെക്കോര്‍ഡ് ആണ്. മോഹന്‍ലാലിന്റെ വരാനിരിക്കുന്ന ബിഗ് ബജറ്റ് റിലീസായ കുഞ്ഞാലി മരക്കാരിനും ലൂസിഫര്‍ തുന്നിട്ട ബോക്‌സ് ഓഫീസ് സാധ്യത ഗുണം ചെയ്യും. ക്രിസ്മസ് റിലീസായോ അടുത്ത വര്‍ഷം ആദ്യമോ കുഞ്ഞാലി മരക്കാര്‍ തിയറ്ററുകളിലെത്തുമെന്നാണ് സൂചന. 100 കോടി ബജറ്റിലാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രം.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT