Entertainment

രണ്ട് 150 കോടി സിനിമകളുമായി മോഹന്‍ലാല്‍, രാജാവ് പലരുണ്ട്, ചക്രവര്‍ത്തി ഒരേയൊരാളെന്ന് പരസ്യവാചകം 

21 ദിവസം കൊണ്ട് വേള്‍ഡ് വൈഡ് കളക്ഷനായി 150 കോടി

THE CUE

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ 150 കോടി ആഗോള ബോക്‌സ് ഓഫീസില്‍ നേടിയതായി നിര്‍മ്മാതാക്കള്‍. ആശിര്‍വാദ് സിനിമാസാണ് 21 ദിവസം കൊണ്ട് വേള്‍ഡ് വൈഡ് കളക്ഷനായി 150 കോടി ലൂസിഫര്‍ കളക്ട്് ചെയ്തതായി അറിയിച്ചത്. മലയാളത്തില്‍ രണ്ട് സിനിമകള്‍ 150 കോടി ക്ലബ്ബിലെത്തിച്ച സൂപ്പര്‍താരമായി മാറിയിരിക്കുകയാണ് മോഹന്‍ലാല്‍. വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍ ആയിരുന്നു മലയാളത്തിലെ ആദ്യ 100 കോടി സിനിമ.

വേള്‍ഡ് വൈഡ് റിലീസില്‍ മലയാള സിനിമയ്ക്ക് പുതിയ സാധ്യതകള്‍ തുറന്നിടുന്നതാണ് ലൂസിഫറിന്റെ വിജയമെന്ന് ബോക്‌സ് ഓഫീസ് വിദഗ്ധര്‍ പറയുന്നു. റിലീസ് ദിവസം തന്നെ ആഗോള റിലീസിനുള്ള സാധ്യതയൊരുങ്ങും. ആന്റണി പെരുമ്പാവൂരാണ് ലൂസിഫറിന്റെ നിര്‍മ്മാതാക്കള്‍. മോഹന്‍ലാല്‍ അതിഥിതാരമായ നിവിന്‍ പോളി ചിത്രം കായംകുളം കൊച്ചുണ്ണി 100 കോടി പിന്നിട്ടതായി നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ടിരുന്നു. നവാഗത സംവിധായകന്‍ എന്ന നിലയില്‍ ആദ്യ സിനിമ 150 കോടി ക്ലബ്ബില്‍ എത്തിക്കാനായി എന്നതും പൃഥ്വിരാജിനും നേട്ടമാണ്

മോഹന്‍ലാലിന് പുറമേ പൃഥ്വിരാജ്, മഞ്ജുവാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, വിവേക് ഒബ്‌റോയി എന്നിവരും ലൂസിഫറില്‍ ഉണ്ട്. മുരളി ഗോപി രചന നിര്‍വഹിച്ച മാസ് മസാലാ സ്വഭാവമുള്ള സിനിമയില്‍ സ്റ്റീഫന്‍ നെടുമ്പിള്ളിയെന്നും അബ്രാം ഖുരേഷി എന്നും പേരുള്ള കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തിയത്. സുജിത് വാസുദേവാണ് ക്യാമറ കൈകാര്യം ചെയ്തത്. വ്യാഴാഴ്ച സൗദിയിലും ലൂസിഫര്‍ പ്രദര്‍ശനത്തിന് എത്തിയിരുന്നു. ഒന്നരപ്പതിറ്റാണ്ടിന് ശേഷം സൗദിയില്‍ റിലീസ് ചെയ്യുന്ന മലയാള ചിത്രവുമായിരുന്നു ലൂസിഫര്‍

കേരളത്തിനൊപ്പം ഗള്‍ഫ് മേഖലകളിലെയും യൂറോപ്പ്-യുഎസ് കളക്ഷനുമാണ് ലൂസിഫറിന് 150 കോടിയിലേക്കുള്ള മുന്നേറ്റം എളുപ്പമാക്കിയത് എന്നറിയുന്നു. എട്ട് ദിവസം കൊണ്ടാണ് ലൂസിഫര്‍ 100 കോടി പിന്നിട്ടിരുന്നത്.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT