Entertainment

'എന്ത് വൃത്തികേടും വിളിച്ചു പറയാമെന്ന് കരുതേണ്ട, കേരള പോലീസ് ഡബിൾ സ്ട്രോങ്ങാണ്'; വീണ നായർ

ഫേസ്ബുക്കിൽ തന്നോട് മോശമായി സംസാരിച്ച വ്യക്തിക്കെതിരെ ചങ്ങനാശ്ശേരി പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തെന്ന് വ്യക്തമാക്കി നടി വീണ നായർ. എഫ് ഐ ആറിന്റെ ആദ്യ പേജിന്റെ പകർപ്പും താരം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചു.

തന്റെ ചിത്രത്തിന് താഴെ അസഭ്യം പറഞ്ഞ ജോൺസൻ തോമസ് എന്ന വ്യക്തിക്കെതിരെ ജൂലൈ 20 തിങ്കളാഴ്ചയാണ് വീണ പരാതി നൽകിയത്. കമന്റിന്റെ സ്ക്രീൻഷോട്ടും ജോൺസൻ തോമസിന്റെ ഫേസ്ബുക് പ്രൊഫൈലും ഉൾപ്പെടുന്ന ചിത്രവും വീണ പങ്കുവെച്ചിരുന്നു. ഒരുപാട് സൈബർ ആക്രമണങ്ങൾ നടക്കുന്നുണ്ട്. ചിലത് കണ്ടില്ലെന്നു നടിക്കാം, പക്ഷേ ഇങ്ങനെ ഉള്ളവർക്ക് തക്കതായ ശിക്ഷ നൽകണം, കോട്ടയം എസ് പിക്ക് പരാതി നൽകിയിട്ടുണ്ടെന്നും എന്താണ് സംഭവിക്കുന്നതെന്ന് നോക്കാമെന്നുമായിരുന്നു വീണയുടെ കുറിപ്പ്.

തന്റെ പരാതിയെ തുടർന്നുണ്ടായ പൊലീസ് നടപടിയിൽ സന്തോഷം പങ്കുവെയ്ക്കുകയാണ് വീണ. സോഷ്യൽ മീഡിയയിലൂടെ എന്ത് വൃത്തികേടും വിളിച്ചു പറയാമെന്ന് കരുതേണ്ടെന്നും കേരള പോലീസ് ഡബിൾ സ്ട്രോങ്ങ്‌ ആണെന്നും വീണയുടെ പോസ്റ്റിൽ പറയുന്നു. കോട്ടയം എസ് പി ജയദേവൻ, ചങ്ങനാശ്ശേരി ഐ ഒ പി പ്രശാന്ത്കുമാർ, എസ് ഐ അനിൽകുമാർ എന്നിവർക്കും വീണ കുറിപ്പിലൂടെ നന്ദി അറിയിച്ചു.

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

SCROLL FOR NEXT