Filmy Features

'ഉല്‍ക്ക', കരിക്കിന്റെ ബെസ്റ്റ്!

MacGuffin ടെക്നിക്ക് എന്നൊരു നറേറ്റിവ് ടൂള് ഉണ്ട് ഉണ്ട് ഫിക്ഷനില്‍. പ്ലോട്ടിന്റെ വികസനത്തിനും, കാരക്ടെഴ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും പ്രേരകശക്തിയാകുന്ന, എന്നാല്‍ അതില്‍ തന്നെ അത്ര പ്രാധാന്യം ഇല്ലാതെ ആകുന്ന ഒരു വസ്തുവോ ഒരു ഇവെന്റോ ആണ് MacGuffin. സിനിമയുടെ പശ്ചാത്തലത്തില്‍ പറഞ്ഞാല്‍ പൊതുവേ ആദ്യത്തെ ആക്ടില്‍ അവതരിപ്പിക്കപെടുകയും എന്നാല്‍ കഥ വികസിക്കുന്നത് അനുസരിച്ചു പ്രാധാന്യം കുറഞ്ഞു വരികയും ചെയ്യുന്ന ഒന്നാണ് Macguffin. ചിലപ്പോള്‍ ഇവ ക്‌ളൈമാക്സില്‍ വീണ്ടും പ്രത്യക്ഷപെടുന്നത് കാണാവുന്നതാണ്, പക്ഷെ അപ്പോഴേക്കും അതിനെക്കാള്‍ ശ്രദ്ധ വേണ്ടുന്ന വേറെ കാര്യങ്ങളില്‍ പ്രേക്ഷകന്‍ എത്തും.

പൊതുവേ ത്രില്ലറുകളില്‍ കാണാവുന്ന ഒരു നരേറ്റീവ് ടെക്നിക്ക് ആണിത്. ഹിച്‌കോക്ക് ഈ നറേറ്റീവ് ടെക്‌നിക്കിന്റെ ആശാനായിരുന്നു. ഹിച്‌കോക്കിന്റെ സ്‌ക്രീന്‍writer ആയിരുന്ന

Angus MacPhail ആണ് ഈ സംഗതിക്ക് ഇങ്ങനെ ഒരു പേര് വരാന്‍ കാരണമായത്. എന്നാല്‍ MacPhail നും മുന്‍പ് തന്നെ ഈ സംഗതി ഒരു പ്ലോട്ട് ഡിവൈസ് ആയി ഉപയോഗിക്കുന്നതിന് ഉദാഹരണങ്ങള്‍ ഏറെ ഉണ്ട്. മധ്യകാല ആര്‍തൂറിയന്‍ ലെജന്റുകളിലെ ഹോളി ഗ്രെയില്‍ ഒരു ഉദാഹരണമാണ്. ഈ Macguffinനെ ആണ്

The Da Vinci Code ലേക്ക് കൊണ്ട് വന്നിരിക്കുന്നത്. മലയാള സിനിമയിലും ഒട്ടേറെ ഉദാഹാരണങ്ങള്‍ ഉണ്ട് ഈ പ്ലോട്ട് ഡിവൈസ് ഉപയോഗിച്ചിരിക്കുന്നതിനു.

പെട്ടെന്ന് മനസിലേക്ക് വരുന്ന ഒരു ഉദാഹരണം ആട് ഒരു ഭീകര ജീവിയാണ് എന്ന പടമാണ്. നീലകൊടുവേലി തപ്പി വരുന്ന ഒരു ഡ്യൂഡ് ആന്‍ഡ് ഗ്രൂപ്പാണ് യഥാര്‍ത്ഥത്തില്‍ ആ സിനിമയുടെ ടെന്‍ഷന്‍ തുടങ്ങി വെയ്ക്കുന്നത്. നീലകൊടുവേലി ഒരു MacGuffin ആകുന്നു.

ഇതുപോലെ ഉള്ള മറ്റ് ഉദാഹരണങ്ങള്‍ ആണ് കിളി പോയി, നേരം തുടങ്ങിയ സിനിമകള്‍. നേരത്തില്‍ കാശ് ഉള്ള ബാഗ് ആണ് MacGuffin ആകുന്നത്; കിളി പോയി യില്‍ കളഞ്ഞുകിട്ടുന്ന മയക്ക്മരുന്നു ബാഗും! ഇത്തിരി പഴയ ഒരു സിനിമ ആലോചിച്ചാല്‍ അക്കരെ അക്കരെ അക്കരെ ഒരു ഉദാഹരണം ആണ്. കിരീടം ആണ് MacGuffin അതില്‍.

കരിക്കിന്റെ ഉല്‍ക്കയില്‍ ഇതേ നറേറ്റിവ് ടെക്‌നിക്ക് ഉണ്ട്. ഒരു ഷൊര്‍ട് ഫിലിം ഫോര്‍മാറ്റില്‍ ഈ ഒരു ത്രെഡ്‌നെ എക്‌സിക്യൂട്ടു ചെയ്യുക സ്വല്‍പ്പം പ്രയാസമാണ് എന്നാണ് കരുതുന്നത്. കാരണം ക്യാരക്ടര്‍ development ന് തന്നെ അധികം സമയമോ സീന്‍സോ ഒന്നും കിട്ടില്ല. പിന്നല്ലേ ഒരു MacGuffin നെ റെജിസ്റ്റര്‍ ചെയ്യുക. എന്നാല്‍ ഉല്‍ക്ക എന്ന കരിക്ക് ഷോര്‍ട്ട് ഇവ രണ്ടിനെയും ഒരു പ്രശ്നമേ അല്ലാതെ ആക്കിയിട്ടുണ്ട്. ഓരോ ക്യാരക്റ്ററും കൃത്യമായി ആളുകള്‍ക്ക് റെജിസ്ടറാകുന്നുണ്ട്, എന്നാല്‍ കൃത്യമായി ആ ത്രെഡിലെ MacGuffin-induced ടെന്‍ഷന്‍ സംവേദനം ചെയ്യപ്പെടുന്നുമുണ്ട്.

കരിക്കിന്റെ മുന്‍പ് വന്നിട്ടുള്ള ഒരു സീരിസുമായി സാമ്യം ഉണ്ടകരുത് എന്ന നിര്‍ബന്ധം ഉണ്ടായിരുന്നത് കൊണ്ട് ആവണം കൃത്യമായി ഉള്ള മേക്കോവര്‍ വരുത്തിയിട്ടുണ്ട് ഒരുമാതിരിപെട്ട എല്ലാ ആര്‍ട്ടിസ്റ്റുകള്‍ക്കും. മികച്ച കൈയടക്കം കാട്ടിയിട്ടുള്ള ഒരു സ്‌ക്രിപ്റ്റും, അതി ഗംഭീര എഡിറ്റിംഗും ആണ് ഉള്‍ക്കയെ ഇത്ര engaging ആക്കി നിര്‍ത്തിയിരിക്കുന്നത് എന്നാണ് തോന്നിയത്. കരിക്കിന്റെ ഇതുവരെ ഉള്ള ഏറ്റവും ബെസ്റ്റ്!

നടിയെ ആക്രമിച്ച കേസ്; ദിലീപ് കുറ്റവിമുക്തൻ, ഒന്ന് മുതല്‍ ആറ് വരെ പ്രതികള്‍ കുറ്റക്കാര്‍

എട്ട് വര്‍ഷത്തിന് ശേഷം വിധി; നടിയെ ആക്രമിച്ച കേസിന്റെ നാള്‍വഴികള്‍

തൊഴില്‍ വിപ്ലവം എന്ന മിഥ്യ: ഗിഗ് സമ്പദ് വ്യവസ്ഥയുടെ ചൂഷണവും ചരിത്രപരമായ അവകാശ നിഷേധവും

മുഖ്യമന്ത്രി പദവി, മൂന്നുപേരും അർഹരാണ് | Hibi Eden Interview

ആദ്യ ബലാല്‍സംഗ കേസില്‍ അറസ്റ്റ് തടഞ്ഞു, രണ്ടാമത്തേതില്‍ ഇല്ല; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജികളില്‍ നടന്നത്‌

SCROLL FOR NEXT